November 21, 2024

വയനാട് ഉരുള്‍പൊട്ടല്‍ ; തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു, മരണസംഖ്യ 387 ആയി

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് എത്തി. ഇതുവരെ മരിച്ചവരുടെ എണ്ണം 387 ആയി. ഇനിയും 180 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ തിരച്ചില്‍ ബെയ്‌ലി പാലത്തിന് സമീപത്തായിരിക്കും നടക്കുക. രണ്ട് സിഗ്‌നലുകള്‍ കേന്ദ്രീകരിച്ചാകും ഇന്നത്തെ തിരച്ചില്‍. ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിക്കും. റഡാറുകള്‍ ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക. അതേസമയം ചാലിയാറിലും ഇന്ന് വ്യാപക തിരച്ചില്‍ നടത്തും. തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്. ഇന്ന് […]

രഞ്ജിത്ത് ഇസ്രായേലിന്റെ മുഖത്തടിച്ചു, ലൊക്കേഷന്‍ കണ്ടെത്തിയപ്പോള്‍ മലയാളികളെ പുറത്താക്കാന്‍ നോക്കുന്നു : മനാഫ്

ബെംഗളൂരു: കേരളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ രഞ്ജിത്ത് ഇസ്രായേലിനെ കര്‍ണാടക പോലീസ് മര്‍ദ്ദിച്ചെന്ന് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. സ്ഥിരമായി അടികിട്ടിക്കൊണ്ടിരിക്കുകയാണെന്നും മനാഫ് പറഞ്ഞു. അവിടെ മൊത്തം രക്ഷാപ്രവര്‍ത്തനം നടത്തുന്നത് മലയാളികളാണെന്നും ലൊക്കേഷന്‍ ട്രെസ് ചെയ്തതെന്ന് കണ്ടപ്പോള്‍ പുറത്താക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. Also Read ; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി അരമണിക്കൂര്‍ കൊണ്ട് ജില്ലാ കളക്ടറുടെ അടുത്ത് പോയി ഈ ആളുകളുടെ മൊത്തം ലിസ്റ്റ് കൊടുത്ത് പെര്‍മിഷന്‍ വാങ്ങണമെന്നാണ് പറയുന്നതെന്നാണ് […]

റിസ്‌കെടുത്താല്‍ ലഭിക്കുന്നത് 500 രൂപ! ഇന്‍ഷ്വറന്‍സില്ല, കേരളത്തില്‍ സ്‌കൂബാ ഡൈവേഴ്‌സിന് പുല്ലുവില !

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരുമടിയുമില്ലാതെ രണ്ട് ദിവസത്തിലേറെ ഒരു മനുഷ്യനുവേണ്ടി തിരച്ചിലിനിറങ്ങിയ സ്‌കൂബാ ഡൈവര്‍മാര്‍ക്ക് ഫയര്‍ഫോഴ്‌സ് ജീവനക്കാരില്‍ നിന്ന് 500 രൂപ മാത്രമാണ് അത്യന്തം അപകടസാദ്ധ്യതയുള്ള ഈ ജോലിക്ക് അധികമായി ലഭിക്കുന്നത്. Also Read ; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പണിമുടക്കി ലിഫ്റ്റ് ; കുടുങ്ങിയത് ഡോക്ടറും രോഗിയും, രക്ഷപ്പെടുത്തി പോലീസ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായാലോ രോഗബാധിതരായാലോ, അപകടം സംഭവിച്ചാലോ ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലും ഇവര്‍ക്കില്ല. ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്ന് കാലങ്ങളായി ഇവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. […]

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീണകാട്ടാന ചരിഞ്ഞു.ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് ഈ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിന് ഇടയില്‍ ആണ് ആന ചരിഞ്ഞത്. Also Read ; പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം; നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഈ ആന കിണറ്റില്‍ വീണത്. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണ് അത്. അല്‍പ്പം ആഴമുള്ള കിണറ്റില്‍ ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. കാടിനോടു ചേര്‍ന്നുള്ള പ്രദേശമാണിത്. ജെസിബി […]

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊച്ചി: കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാന കിണറ്റില്‍ വീണു. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രി പുലര്‍ച്ചെ ഒന്നരയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. Also Read ;‘വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍’; നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള കിണറ്റിലാണ് ആന വീണത്. വലിയ വലുപ്പം ഇല്ലാത്ത കിണര്‍ ആയത് കൊണ്ട് തന്നെ […]

കര്‍ണാടകയില്‍ രണ്ട് വയസുകാരന്‍ കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടുരുന്നു

വിജയപുര: കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടുരുകയാണ്. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് കുഴല്‍കിണറില്‍ കുട്ടി വീണത് കിണറിനുള്ളിലേക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. Also Read ; വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം തലകീഴായി കുഴല്‍കിണറില്‍ വീണ കുട്ടി 16 അടി താഴ്ചയിലാണുള്ളതെന്ന് പോലീസ് പറഞ്ഞു. വീടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സമീപത്തെ കുഴല്‍കിണറില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. […]