റവന്യൂ വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച് ശ്രുതി
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച്ചു. വയനാട് കളക്ടറേറ്റിലെത്തിയാണ് ശ്രുതി ജോലിയില്‍ പ്രവേശിച്ചത്. ശ്രുതി റവന്യൂ വകുപ്പിലെ തപാല്‍ വിഭാഗത്തില്‍ ആയിരിക്കും ജോലി ചെയ്യുക. സര്‍ക്കാര്‍ ജോലിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നറിയിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റില്‍ തന്നെ നിയമനം നല്‍കിയത്. Also Read; ദീര്‍ഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് […]