October 16, 2025

കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ഇന്നലെ കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തമാണ് വിധിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ കോടതി പറഞ്ഞിരുന്നു. Also Read;പാലക്കാട് […]

ജവഹര്‍ സിര്‍ക്കാറിന്റെ രാജി ; സിര്‍ക്കാറിനെ ഫോണില്‍ ബന്ധപ്പെട്ട് മമത ബാനര്‍ജി, അനുനയിപ്പിക്കാന്‍ നീക്കം

കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ജവഹര്‍ സിര്‍ക്കാറിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ജവഹര്‍ സിര്‍ക്കാറിന്റെ രാജി തീരുമാനത്തെ പുനപരിശോധിക്കണമെന്ന് സിര്‍ക്കാറിനോട് മമത ആവശ്യപ്പെട്ടതായാണ് വിവരം. സിര്‍ക്കാറിന്റെ രാജി പ്രതിപക്ഷം ആയുധമാക്കുമെന്ന് മമതയ്ക്കറിയാവുന്നതു കൊണ്ടാണ് തിടുക്കത്തില്‍ സിര്‍ക്കാറിനെ ബന്ധപ്പെടാന്‍ മമതയെ പ്രേരിപ്പിച്ചത്. Also Read ; വിഷ്ണുജിത്തിനെ കാണാതായ സംഭവം ; കേസ്  പ്രത്യേക അന്വേഷണ സംഘത്തിന് […]