കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ഇന്നലെ കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തമാണ് വിധിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ കോടതി പറഞ്ഞിരുന്നു. Also Read;പാലക്കാട് […]

പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മരിക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഗുരുതരമായ 14 മുറിവുകള്‍

കൊല്‍ക്കത്ത: പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ശരീരത്തില്‍ മരിക്കുന്നതിന് മുമ്പ് ഗുരുതരമായ മുറിവുകള്‍ ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ശരീരത്തില്‍ തല, കവിളുകള്‍, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, ചുമല്‍, കാല്‍ മുട്ട്, കണങ്കാല്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി 14 മുറിവുകളാണ് കണ്ടെത്തിയത്. യുവതി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ലൈംഗികാതിക്രമത്തിന് ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]