October 26, 2025

റിജിത്ത് വധക്കേസ്; 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കൊച്ചി: കണ്ണപുരത്തെ ഡിഐഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിക്കുകയായിരുന്നു. ഇതുകൂടാതെ പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും അടക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. ഇയാള്‍ ഉള്‍പ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. Also Read; പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടം; പരുക്കേറ്റ ശ്രീതേജിനെ […]