കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരില്‍ നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. റോഡ് ഷോയില്‍ സ്കൂള്‍ കുട്ടികള്‍ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി. Also Read ; ലക്ഷണമൊത്ത യന്ത്ര ആനയെ നടയ്ക്കിരുത്തി പ്രിയാമണി സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടാണ് റോഡ് ഷോയ്ക്ക് വന്നതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. ഇതിന് പിന്നാലെ […]