September 8, 2024

’11 വര്‍ഷമായി കാത്തിരുന്ന കിരീടം’ ; ലോകകപ്പ് ആരാധകര്‍ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

മുംബൈ: ട്വന്റി20 ലോകകപ്പ് കിരീടം രാജ്യത്തെ ആരാധകര്‍ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന അനുമോദന ചടങ്ങിലാണ് താരം മുഴുവന്‍ രാജ്യത്തിനും കിരീടം സമര്‍പ്പിച്ചുകൊണ്ട് സംസാരിച്ചത്. 11 വര്‍ഷമായി രാജ്യം കാത്തിരിക്കുന്ന കിരീടമാണ് ആരാധകര്‍ക്കായി സമര്‍പ്പിച്ചത്. എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. Also Read ; ഷൂട്ടൗട്ടില്‍ മെസിക്ക് പിഴച്ചു, രക്ഷകനായി വീണ്ടും മാര്‍ട്ടിനസ്, അര്‍ജന്റീന സെമിയില്‍ ‘ഈ ട്രോഫി മുഴുവന്‍ രാജ്യത്തിനും വേണ്ടിയുള്ളതാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ കളിക്കാര്‍ക്കുമൊപ്പം, 11 […]

രോഹിത്തും സംഘവും ഇന്ത്യയിലെത്തി ; പ്രധാനമന്ത്രി ലോകകപ്പ് ഉയര്‍ത്തി , ആവേശഭരിതമായി കൂടിക്കാഴ്ച

ഡല്‍ഹി: ട്വന്റി20 ലോകകപ്പ് ജേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സന്ദര്‍ശനം നടത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തിയാണ് താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ഏകദേശം ഒരുമണിക്കൂറോളം താരങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇന്ത്യന്‍ താരങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ വസതിയില്‍ താരങ്ങള്‍ക്കുള്ള പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. താരങ്ങളെ കൂടാതെ ബിസിസിഐ സെക്രട്ടറി ജയ്ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി പ്രധാനമന്ത്രിയുടെ കൈകളിലേക്കു നല്‍കിയത്.ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍ […]

ലോകകപ്പുമായി രോഹിത്തും പിള്ളേരും ജന്മനാട്ടില്‍ ; ചാമ്പ്യന്മാരെ വരവേറ്റ് ആരാധകര്‍

ഡല്‍ഹി: ട്വന്റി20 ലോകകപ്പ് ജേതാക്കള്‍ക്ക് ജന്മനാട്ടില്‍ വമ്പന്‍ സ്വീകരണം കൊടുത്ത് ആരാധകര്‍. പുലര്‍ച്ചെ 6.40 ഓടെയാണ് താരങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിന് പുറത്തിറങ്ങിത്തുടങ്ങിയത്. ബാര്‍ബഡോസില്‍ നിന്നും തിരിച്ചെത്തിയ രോഹിത്തിനും സംഘത്തിനും ആവേശ്വോജ്ജ്വല വരവേല്‍പ്പാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തില്‍ ആരാധകര്‍ നല്‍കിയത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനിന്നിരുന്നത്. ആരാധകരെ ആവേശത്തിലാക്കി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ […]

രോഹിത് ഇനി ടി20യില്‍ ഇല്ല ; കോലിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

ബാര്‍ബഡോസ്: ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വിരാട് കോലിക്ക് പിന്നാലെയാണ് രോഹിത്തും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആരാധകരെല്ലാം വേദനയോടെ മനസില്‍ കണ്ടിരുന്ന വിരമിക്കലാണ് ഔദ്യോഗികമായി രോഹിത് പ്രഖ്യാപിച്ചത്. ടി20 ക്രിക്കറ്റില്‍ ഇനി തന്റെ സേവനം ഉണ്ടാകില്ലെന്നും രോഹിത് വ്യക്തമാക്കി. Also Read ; 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 കിരീടമുയര്‍ത്തി ഇന്ത്യ…! രണ്ടാം ലോകകപ്പ് കിരീടം ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് ഏഴ് റണ്‍സിന്…. രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തോടുകൂടി ഇന്ത്യയുടെ […]

17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 കിരീടമുയര്‍ത്തി ഇന്ത്യ…! രണ്ടാം ലോകകപ്പ് കിരീടം ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് ഏഴ് റണ്‍സിന്….

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ […]

പാകിസ്താനെതിരെ രോഹിത് കളിക്കുമോ? പരിശീലനത്തിനിടെ ക്യാപ്റ്റന് പരിക്ക്

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് പുതിയ വെല്ലുവിളി. പരിശീലനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റു. പരുക്കേറ്റതിന് പിന്നാലെ താരത്തിന് വൈദ്യ സഹായം ലഭ്യമാകുകയും പരിശീലനം തുടരുകയും ചെയ്തു. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തിനിടെ രോഹിത് ശര്‍മ്മയുടെ വലതുതോളിന് പന്ത് തട്ടിയിരുന്നു. പിന്നാലെ താരം ബാറ്റിംഗ് മതിയാക്കി തിരികെ മടങ്ങി. Also Read ; മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി എന്‍ഡിഎ പാകിസ്താനെതിരെ നാളെ മത്സരം നടക്കാനിരിക്കെയാണ് […]

200 കിലോമീറ്റര്‍ വേഗതയില്‍ പറപ്പിച്ചു വിട്ടു; രോഹിത് ശര്‍മ്മയ്ക്ക് പിഴ ചുമത്തി ട്രാഫിക് വകുപ്പ്

പൂനെ: മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഒന്നിലധികം ട്രാഫിക് തവണ പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. 2023 ലോകകപ്പിലെ ബംഗ്ലാദേശ് മത്സരത്തിന് മുന്നോടിയായി പൂനെയിലേക്ക് പോകുകയായിരുന്ന രോഹിതിന് അമിതവേഗതയ്ക്ക് മൂന്ന് ഓണ്‍ലൈന്‍ ട്രാഫിക് ചലാനുകള്‍ നല്‍കിയതായി പൂനെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലായിരുന്നു രോഹിത് വാഹനമോടിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ വാഹനമായ ലംബോര്‍ഗിനി മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഹിത് അമിതവേഗതയില്‍ കാറോടിച്ച തീയതി […]