ആര്‍സിബിയുടെ ആഘോഷം ദുരന്തമായി, തിക്കിലും തിരക്കിലും പെട്ട് 11 മരണം
ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുക്കിയ സ്വീകരണ ചടങ്ങിനിടെ തിക്കിലും തിരക്കിലും മരണം പതിനൊന്നായി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണചടങ്ങില്‍ ആഘോഷത്തിനെത്തിയവര്‍ സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. 15 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ […]