January 24, 2026

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പെന്ന് വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതെന്ന് ശിവന്‍കുട്ടി

തൃശ്ശൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന വാഗ്ദാനവുമായി വ്യാജന്മാര്‍ രംഗത്ത്. സര്‍ക്കാരിന്റെ മുദ്രയുപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് എന്ന വിന്‍ഡോ നിര്‍മിച്ച അതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. സ്‌കൂള്‍ ഗ്രൂപ്പുകളിലൂടെയും മറ്റും ഇതിന്റെ ലിങ്ക് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കിടെ വ്യാപക പ്രചാരണമാണ് ഇതിന് ലഭിച്ചത്. ലിങ്ക് ക്ലിക്ക് ചെയ്യുന്ന ഉടനെ പൊതുവിദ്യാഭ്യാസ വകുപ്പ് എന്നെഴുതിയ വിന്‍ഡോ തുറന്നുവരും. പേര്, വിദ്യാഭ്യാസ യോഗ്യത, പ്രായം, […]