യുവഡോക്ടറുടെ ആത്മഹത്യയില്‍ പ്രതി റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പോലീസ്

തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍. റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ഷഹനയുടെ മാതാവിന്റെ മൊഴി ഇതിനെതുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ വെള്ളിയാഴ്ച ബന്ധുക്കളുടെ വീട്ടില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. റുവൈസിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. തിങ്കാളാഴ്ച പതിനൊന്നരയോടെയായിരുന്നു ഷഹനയെ ഫ്‌ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. വിവാഹത്തില്‍ നിന്ന് […]