പച്ചക്കറി വിറ്റും പൂമാല വിറ്റും വോട്ടഭ്യര്‍ത്ഥനയുമായി തിരുച്ചിറപ്പള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി
തിരുച്ചിറപ്പള്ളി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളുടെ വമ്പന്‍ പ്രകടനങ്ങളാണ് ഇന്ത്യയിലുടനീളം അരങ്ങേറുന്നത്. സ്ഥാനാര്‍ത്ഥികള്‍ പടിച്ചപണി പതിനെട്ടും ജനങ്ങളില്‍ പയറ്റി നോക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് കാലം പല വിധ പ്രകടനങ്ങള്‍ക്കാണ് ജനങ്ങള്‍ സാക്ഷിയാകുന്നതും. അത്തരത്തില്‍ വ്യത്യസ്ഥമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണമാണ് തിരുച്ചിറപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എസ് ദാമോദരന്റേത്.പത്മശ്രീ പുരസ്‌കാരം നേടിയ എസ് ദാമോദരന്‍ പച്ചക്കറിയും പൂമാലകളും വിറ്റാണ് പ്രചാരണം നടത്തുന്നത്. പച്ചക്കറി വില്‍ക്കുന്നവരോട് സംവദിക്കാന്‍ പച്ചക്കറി വില്‍പ്പന, ഇതാണ് ദാമോദരന്റെ നയം. Also Read ;കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ […]




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































