October 16, 2025

സ്വര്‍ണപ്പാളി വിവാദം; മൊഴിയെടുപ്പിന് ഹാജരാകാതെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളിയുടെ തൂക്കകുറവുമായി ബന്ധപ്പെട്ട മൊഴിയെടുക്കാന്‍ വേണ്ടി ഹാജരാകാതെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ. കഴിഞ്ഞ ദിവസം ഹാജരാകാന്‍ പങ്കജ് ഭണ്ഡാരിക്ക് ദേവസ്വം വിജിലന്‍സ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാന്‍ സാധിക്കില്ലെന്നാണ് പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തെ അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കജ് ഭണ്ഡാരി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. നാളെ ഹൈക്കോടതിയില്‍ അന്തിമ അന്വേഷണ […]

ശബരിമലയിലെ ശ്രീകോവിലിലെ സ്വര്‍ണം പൂശിയ കട്ടിളയും ചെമ്പ്! രേഖകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വര്‍ണം പൂശിയ കട്ടിളയും ചെമ്പ് എന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറിയെന്ന് രേഖകള്‍. 2019നാണ് മെയ് 18ന് ആണ് രേഖകള്‍ തയ്യാറാക്കിയത്. ചെമ്പ് എന്ന് രേഖപെടുത്തി ആണ് സ്വര്‍ണ്ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈ മാറിയതെന്നാണ് രേഖകള്‍ പറയുന്നത്. അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ എന്നിവര്‍ തയാറാക്കിയ മഹസറില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു അടക്കം 8 ഉദ്യോഗസ്ഥര്‍ ഒപ്പുവച്ചിട്ടുണ്ട്. ക്ഷുഭിതനായി സ്പീക്കര്‍: സ്വര്‍ണപ്പാളിയില്‍ […]

സ്വര്‍ണപ്പാളി വിഷയം, സഭയില്‍ ഇന്നും പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ പ്രതിഷേധത്തെ തുര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചെയറില്‍ എത്തിയ സമയത്ത് ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ചോദ്യോത്തരം റദ്ദ് ചെയ്ത് സഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു. മന്ത്രി വാക്ക് പാലിച്ചു; പലസ്തീന്‍ ഐക്യദാര്‍ഢ്യ മൂകാഭിനയം വീണ്ടും അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ […]

മെയിലില്‍ പറഞ്ഞത് ശബരിമലയിലെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ല; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു

തിരുവനന്തപുരം: എല്ലാ സ്പോണ്‍സര്‍മാരുടെയും ചരിത്രം പരിശോധിക്കാന്‍ ഒരു ബോര്‍ഡിനും സാധിക്കില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് ഇപ്പോഴാണ് എല്ലാവര്‍ക്കും സംശയം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച മെയിലില്‍ പറഞ്ഞിരുന്നത് സ്വന്തം സ്വര്‍ണം ഉപയോഗിച്ച് ദ്വാരക പാലക ശില്‍പ്പത്തിന് സ്വര്‍ണം പൂശാനാണ് കരാറുണ്ടാക്കുന്നത് എന്നാണ്. എന്നാല്‍ ശബരിമല സന്നിധാനത്തെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ മെയില്‍ കിട്ടിയെന്ന് സ്ഥിരീകരിക്കുന്നതാണ് എന്‍ വാസുവിന്റെ […]

ശബരിമല ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചു; ലക്ഷ്യം പണപ്പിരിവ്

ബെംഗളൂരു: പണപ്പിരിവ് ലക്ഷ്യമിട്ടുക്കൊണ്ട് ശബരിമലയിലെ ദ്വാരപാലക ശില്പം ആന്ധ്രപ്രദേശിലും എത്തിച്ചിട്ടുണ്ടെന്ന് വിവരം. പെന്തുര്‍ത്തിയില്‍ നിര്‍മ്മിച്ച അയ്യപ്പക്ഷേത്രത്തിനായി ദ്വാരപാലക ശില്പംം ഉപയോഗിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തു. 2020ല്‍ പെന്തുര്‍ത്തിയിലെ അയ്യപ്പക്ഷേത്രം നിര്‍മ്മിച്ചത് ശബരിമല ക്ഷേത്രത്തന്റെ മാതൃകയിലാണ്. സ്വര്‍ണപാളി വിവാദം; തിരുവാഭരണം കൊണ്ടുപോയത പൊലീസ് അകമ്പടിയില്‍, ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടില്ല: പി എസ് പ്രശാന്ത് ക്ഷേത്രം നിര്‍മ്മിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലാണ്. ക്ഷേത്രം അറിയപ്പെടുന്നത് ഉത്തര ആന്ധ്ര ശബരിമല എന്ന പേരിലാണ്. പതിനെട്ടാംപടിയും മാളികപ്പുറവും കന്നിമൂല ഗണപതിയും ഇവിടെ […]

സ്വര്‍ണപാളി വിവാദം; തിരുവാഭരണം കൊണ്ടുപോയത് പൊലീസ് അകമ്പടിയില്‍, ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചിട്ടില്ല: പി എസ് പ്രശാന്ത്

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും ചെന്നൈയില്‍ കൊണ്ടുപോയത് പൊലീസ് അകമ്പടിയിലാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ചെന്നൈയില്‍ വരാനാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു അറ്റകുറ്റപ്പണിക്കായി ഇപ്പോള്‍ കൊണ്ടുപോയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. 2019ലെ ഉത്തരവിലാണ് ചെമ്പ് പാളികള്‍ എന്ന് പറഞ്ഞിട്ടുള്ളത്. അതില്‍ താന്‍ എന്താണ് […]