October 16, 2025

മകരവിളക്കിനൊരുങ്ങി ശബരിമല; നാല്‍പ്പതോളം കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ണം

ശബരിമല: മകരവിളക്ക് ദര്‍ശനത്തിനായി പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ശബരിമലയിലെ നാല്‍പ്പതോളം കേന്ദ്രങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവരുടെ സുരക്ഷക്കായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയും വെളിച്ചത്തിനായുള്ള സംവിധാനങ്ങളൊരുക്കിയും സുരക്ഷയൊരുക്കിയിട്ടുണ്ട്. അതേസമയം മകരവിളക്ക് ദര്‍ശിക്കുന്നതിനായി കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ കയറുന്നതിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. Also Read; പി വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് പി ശശി പാണ്ടിത്താവളം ഭാഗത്ത് തമ്പടിച്ചിരിക്കുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ […]

ശബരിമലക്കായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചന

ശബരിമല: ശബരിമലക്ക് വേണ്ടി മാത്രമായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും വാര്‍ത്തകളും ലോകമെമ്പാടുമുള്ള ഭക്തരിലേക്ക് നേരിട്ട് എത്തിക്കാനായാണ് പുതിയ ചാനല്‍ ആരംഭിക്കുക. തിരുപ്പതി മോഡലില്‍ വാര്‍ത്ത സംവിധാനം സജ്ജമാക്കുന്നതിനെ സംബന്ധിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗൗരവമായി ആലോചിക്കുന്നത്. Also Read; അപകടമുണ്ടായാല്‍ പെര്‍മിറ്റ് റദ്ദാക്കും; ബസുകളെ ജിയോ ടാഗ് ചെയ്യും: നടപടി കടുപ്പിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ മണ്ഡല – മകരവിളക്ക് കാലയളവിലും മാസപൂജ വേളകളിലുമടക്കം ശബരിമലയിലെ വിശേഷങ്ങളും പ്രധാന […]

ശബരിമല ആരാധനയ്ക്കുള്ള സ്ഥലം; ഡോളി സമരത്തെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഡോളി തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരാധനയ്ക്കുള്ള സ്ഥലമാണ് ശബരിമലയയെന്നും അവിടെ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് പറഞ്ഞു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. Also Read; മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കും : കെ സുരേന്ദ്രന്‍ ശബരിമലയില്‍ പ്രീ പെയ്ഡ് ഡോളി സര്‍വീസ് തുടങ്ങിയതില്‍ […]

ശബരിമലയിലെ ഡോളി സര്‍വീസ് ഇനി പ്രീപെയ്ഡ്; തൊഴിലാളികള്‍ പണി മുടക്കി സമരത്തില്‍

ശബരിമല: ഡോളി സര്‍വീസിനു പ്രീപെയ്ഡ് സംവിധാനം ഒരുക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശബരിമലയില്‍ ഡോളി തൊഴിലാളികള്‍ പണിമുടക്ക് സമരത്തില്‍. പമ്പയിലാണു സമരം ആരംഭിച്ചത്. പ്രീപെയ്ഡ് സംവിധാനത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്താതെ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്നാരോപിച്ചാണ് സമരമെന്ന് തൊഴിലാളികള്‍ പറഞ്ഞു. Also Read; വീട്ടിലെ പാചക വാതകം ചോര്‍ന്നതിന് പിന്നാലെ പൊട്ടിത്തെറി ; മൂന്ന് പേര്‍ക്ക് പരിക്ക് അതേസമയം പമ്പാ നദിയില്‍ ഇറങ്ങുന്നതിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. ശക്തമായ […]

കനത്ത മഴ; ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വനംവകുപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനത്തതോടെ ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തി വനം വകുപ്പ്. വനത്തില്‍ ശക്തമായ മഴ തുടര്‍ന്നാല്‍ പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. Also Read; സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച; പ്രതികരിച്ച് സന്ദീപ് വാര്യര്‍ ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്-ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തില്‍ സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ […]

അയ്യപ്പസ്വാമിയുടെ പ്രസാദം ഇനി വീട്ടിലെത്തും

ശബരിമല: അയ്യപ്പസ്വാമിയുടെ പ്രസാദങ്ങളെല്ലാം ഇനി വീട്ടിലെത്തും. പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് പ്രസാദം ലഭിക്കുക. ഇതിനായി പോസ്റ്റ് ഏഫീസില്‍ പ്രത്യേക ഫോം പൂരിപ്പിച്ച് പണമടച്ചാല്‍ മതി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈ അപേക്ഷകള്‍ ദേവസ്വം ബോര്‍ഡിന് കൈമാറും. ബോര്‍ഡ് ആര്‍എംഎസ് വഴി പ്രസാദം അപേക്ഷകന് അയയ്ക്കും. പ്രസാദസഞ്ചിയില്‍ നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവ ലഭിക്കും. എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യമുണ്ട്. Also Read; തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി

ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ളനിവേദ്യവും ലഭിക്കും

ശബരിമല: ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന അരി നല്‍കിയാല്‍ പകരം ശര്‍ക്കരപ്പായസവും വെള്ള നിവേദ്യവും ലഭിക്കും. പതിനെട്ടാം പടിക്ക് തെക്കുഭാഗത്തായുള്ള കൗണ്ടറിലാണ് ഇവ ലഭിക്കുക. അരി കൊണ്ടുവന്നിട്ടില്ലെങ്കില്‍ 25 രൂപയ്ക്ക് പായസവും 20 രൂപയ്ക്ക് വെള്ളനിവേദ്യവും ലഭിക്കും. ഇരുമുടിക്കെട്ടിലെ അരി നിക്ഷേപിക്കാന്‍ സംവിധാനത്ത് കണ്ടെയ്‌നറുകളും സ്ഥാപിച്ചിട്ടുണ്ട്. Also Read; അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍; ഉടന്‍ നോട്ടീസ് നല്‍കും സന്നിധാനത്തെ ഇന്നത്തെ കാലാവസ്ഥ വ്യാഴാഴ്ച സന്നിധാനത്തും പമ്പയിലും ആകാശം മേഘാവൃതമായിരിക്കും. ഉച്ചയ്ക്കുശേഷം നേരിയ […]

ശബരിമല തീര്‍ഥാടനം: ഏഴ് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു, 11 എണ്ണം കൂടി ഉടന്‍

ചെങ്ങന്നൂര്‍: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയില്‍വേ ആദ്യഘട്ടത്തില്‍ ചെങ്ങന്നൂര്‍വഴി ഏഴു പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാംഘട്ടത്തില്‍ 11 സ്പെഷ്യല്‍ തീവണ്ടികളോടിക്കാനുള്ള നിര്‍ദേശം ദക്ഷിണറെയില്‍വേ കൊമേഴ്ഷ്യല്‍ വിഭാഗത്തിനു ലഭിച്ചു. Also Read; സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസ്സുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു തിരുവനന്തപുരം നോര്‍ത്ത് – എസ് എം വി ടി ബെംഗളുരു (06083/83), മൗലാ അലി (ഹൈദരാബാദ്) – കൊല്ലം (07141/42), ഹുസൂര്‍ സാഹിബ് നന്ദേഡ്-കൊല്ലം (07139/40), എം ജി […]