October 17, 2025

ശബരിമലക്കായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചന

ശബരിമല: ശബരിമലക്ക് വേണ്ടി മാത്രമായി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാന്‍ ആലോചനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും വാര്‍ത്തകളും ലോകമെമ്പാടുമുള്ള ഭക്തരിലേക്ക് നേരിട്ട് എത്തിക്കാനായാണ് പുതിയ ചാനല്‍ ആരംഭിക്കുക. തിരുപ്പതി മോഡലില്‍ വാര്‍ത്ത സംവിധാനം സജ്ജമാക്കുന്നതിനെ സംബന്ധിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗൗരവമായി ആലോചിക്കുന്നത്. Also Read; അപകടമുണ്ടായാല്‍ പെര്‍മിറ്റ് റദ്ദാക്കും; ബസുകളെ ജിയോ ടാഗ് ചെയ്യും: നടപടി കടുപ്പിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ മണ്ഡല – മകരവിളക്ക് കാലയളവിലും മാസപൂജ വേളകളിലുമടക്കം ശബരിമലയിലെ വിശേഷങ്ങളും പ്രധാന […]

പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ശബരിമല; പമ്പയില്‍ നിന്ന് സ്റ്റീല്‍ കുപ്പി ലഭിക്കും

ശബരിമല: പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ശബരിമല. പ്ലാസ്റ്റിക് നിരോധനമുള്ളതിനാല്‍ പമ്പയിലോ സന്നിധാനത്തോ കുപ്പിവെള്ളം ലഭിക്കില്ല. മല കയറുന്ന തീര്‍ത്ഥാടകര്‍ക്ക് വെള്ളം ശേഖരിക്കാനായി പമ്പയിലെ കൗണ്ടറില്‍ നിന്ന് 100 രൂപയ്ക്ക് സ്റ്റീല്‍ കുപ്പികള്‍ ലഭിക്കും. തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞെത്തുമ്പോള്‍ കുപ്പി മടക്കി നല്‍കി 100 രൂപ തിരികെ വാങ്ങാം. അല്ലാത്തവര്‍ക്ക് കുപ്പി വീട്ടില്‍ കൊണ്ടുപോകാം. Also Read; ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ളനിവേദ്യവും ലഭിക്കും

ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ളനിവേദ്യവും ലഭിക്കും

ശബരിമല: ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന അരി നല്‍കിയാല്‍ പകരം ശര്‍ക്കരപ്പായസവും വെള്ള നിവേദ്യവും ലഭിക്കും. പതിനെട്ടാം പടിക്ക് തെക്കുഭാഗത്തായുള്ള കൗണ്ടറിലാണ് ഇവ ലഭിക്കുക. അരി കൊണ്ടുവന്നിട്ടില്ലെങ്കില്‍ 25 രൂപയ്ക്ക് പായസവും 20 രൂപയ്ക്ക് വെള്ളനിവേദ്യവും ലഭിക്കും. ഇരുമുടിക്കെട്ടിലെ അരി നിക്ഷേപിക്കാന്‍ സംവിധാനത്ത് കണ്ടെയ്‌നറുകളും സ്ഥാപിച്ചിട്ടുണ്ട്. Also Read; അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍; ഉടന്‍ നോട്ടീസ് നല്‍കും സന്നിധാനത്തെ ഇന്നത്തെ കാലാവസ്ഥ വ്യാഴാഴ്ച സന്നിധാനത്തും പമ്പയിലും ആകാശം മേഘാവൃതമായിരിക്കും. ഉച്ചയ്ക്കുശേഷം നേരിയ […]