ശബരിമലയിലെത്തുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ നേരെ ദര്‍ശനത്തിന് കയറ്റുന്നത് പരിഗണനയില്‍
ശബരിമല: പതിനെട്ടാംപടി ചവിട്ടിയെത്തുന്ന ഭക്തരെ കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്തിലേക്ക് കയറ്റി ദര്‍ശനം നല്‍കുന്നത് പരിഗണനയില്‍. നിലവില്‍ പടികയറി വരുന്നവരെ മേല്‍പ്പാലത്തിലൂടെ കയറ്റി ശ്രീകോവിലിന്റെ വടക്കു ഭാഗത്തുകൂടി കൊണ്ടുവന്നാണ് ഇപ്പോള്‍ ദര്‍ശനം അനുവദിക്കുന്നത്. ദര്‍ശനസമയത്ത് ശ്രീകോവിലിന് കുറുകെയാണ് തീര്‍ഥാടകര്‍ നടക്കുക. ഇങ്ങനെയാകുമ്പോള്‍ തിരക്ക് സമയങ്ങളില്‍ മൂന്നു സെക്കന്റ് മാത്രമേ ഒരാള്‍ക്ക് ദര്‍ശനം കിട്ടൂ.ഇതുസംബന്ധിച്ച് ഇതരസംസ്ഥാന തീര്‍ഥാടകരില്‍നിന്നടക്കം ഒട്ടേറെ പരാതികള്‍ ദേവസ്വംബോര്‍ഡിന് നേരിട്ടും ഇ-മെയില്‍ വഴിയും ലഭിച്ചിട്ടുണ്ട്. ഇതിനുള്ള പരിഹാരമായാണ് പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുന്നത്. ഗുരുവായൂരിലും മറ്റുമുള്ള ഈ മാതൃക […]