സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഐഎമ്മിന് അതൃപ്തി
മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി. സജി ചെറിയാന്റേത് അനാവശ്യ പ്രസ്താവനയായിരുന്നെന്നും പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതായി പ്രസ്താവനയെന്നുമാണ് സിപിഎം വിലയിരുത്തല്‍. പൊതുജനാരോഗ്യ മികവിനെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കിയെന്നും നേതൃത്വം പറയുന്നു. സ്വകാര്യ ആശുപത്രികള്‍ കോര്‍പറേറ്റുകള്‍ വാങ്ങുന്നുവെന്ന് പാര്‍ട്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടി നിലപാടിന് വിരുദ്ധമെന്നാണ് വിലയിരുത്തല്‍. Also Read; വയനാട് ഫണ്ട് പിരിവില്‍ ആലപ്പുഴ യൂത്ത് കോണ്‍ഗ്രസില്‍ വീണ്ടും പോര് തന്റെ ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നായിരുന്നു മന്ത്രി സജി […]