ഗോപന്‍ സ്വാമിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ; നെയ്യാറ്റിന്‍കരയില്‍ പുതിയ സമാധി സ്ഥലം ഒരുക്കി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായി മാറിയ ദുരൂഹ ഗോപന്‍ സ്വാമിയുടെ സമാധിയും മരണവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കും ഒടുവില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സംസ്‌കരിക്കുക. മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കുകയും തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം മഹാസമാധിയായി സംസ്‌കാരം നടത്തുമെന്നും മകന്‍ സനന്ദന്‍ പറഞ്ഞു. മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മകന്‍ കൂട്ടിചേര്‍ത്തു.നേരത്തെ ഉണ്ടാക്കിയ കല്ലറയ്ക്ക് സമീപമാണ് […]

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മരണം സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. യാതൊരു വിധ അസ്വഭാവികതയും മരണത്തില്‍ ഇല്ലെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് പുറമെ ഇന്ന് തന്നെ ഗോപന്‍ സ്വാമിയുടെ മൃതദേഹം വിട്ടുനല്‍കുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കിയിട്ടുണ്ട്. Also Read ; ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് ; കേരള ഹൈക്കോടതി റിട്ടയേര്‍ഡ് ജസ്റ്റിസിന്റെ 90 ലക്ഷം തട്ടിയെടുത്തു മൃതദേഹം ബന്ധുക്കള്‍ സ്വീകരിക്കുമെന്നാണ് വിവരമെന്നും ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു. ‘സമാധി’ ഇരുത്തിയ സ്ഥലത്ത് തന്നെ […]

‘ദുരൂഹ സമാധി’; പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും,സ്ഥലത്ത് നാടകീയ രംഗങ്ങള്‍, തല്‍കാലം സമാധി തുറന്ന് പരിശോധിക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വാമിയുടെ ദുരൂഹ സമാധി തത്കാലം തുറന്ന് പരിശോധിക്കില്ലെന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡ് അറിയിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് തല്‍കാലം സമാധി തുറക്കേണ്ടെന്ന നിലപാടിലേക്കെത്തിയത്. Also Read ; ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബെറിഞ്ഞു ; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക് അതേസമയം കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് സംഭവസ്ഥലത്ത് അരങ്ങേറിയത്. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ […]