September 8, 2024

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എപി വിഭാഗം) കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു.ഇന്ന് രാവിലെ അന്തരിച്ചു. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയായിരുന്നു. Also Read ; കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടിയ അബി ഇനി മലയാലത്തിലും പാടും ഖുറായിലെ സയ്യിദ് ഫസല്‍ ഇസ്ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം,സമസ്ത കണ്ണൂര്‍ […]

അധികാര ധാര്‍ഷ്ട്യം സിപിഐഎമ്മിനെ സാധാരണക്കാരില്‍ നിന്ന് അകറ്റി; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

മലപ്പുറം: സിപിഐഎമ്മിനെ വിമര്‍ശിച്ചും മുസ്ലിം ലീഗിനെ പുകഴ്ത്തിയും സമസ്ത മുഖപത്രം സുപ്രഭാതം. സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് സുപ്രഭാതത്തിലെ വിമര്‍ശനം.’ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം വരെ ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തിരിച്ചടിക്ക് കാരണമായെന്ന് എഡിറ്റോറിയല്‍ പ്രതിപാതിക്കുന്നുണ്ട്. Also Read ;ഇന്ത്യയില്‍ റിലീസ് ഉപേക്ഷിച്ച ചിത്രം ‘ മങ്കിമാന്‍ ‘ ഒടിടി റിലീസിനൊരുങ്ങുന്നു അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളായി ഒരു മറയുമില്ലാതെ സിപിഐഎം […]

എം വി ജയരാജനുമായുള്ള കൂടിക്കാഴ്ച്ച : ഉമര്‍ ഫൈസിക്കെതിരെ ലീഗിനുള്ളില്‍ പടയൊരുക്കം

കോഴിക്കോട്: ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്‌ലീം ലീഗിനുള്ളില്‍ പടയൊരുക്കം ശക്തം.വ്യക്തി നേട്ടങ്ങള്‍ക്കായി ഉമര്‍ ഫൈസി നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ലീഗിനുള്ളില്‍ ശക്തമായിരിക്കുകയാണ്.ഒരേ വഴിയില്‍ രണ്ട് സമാന്തര രേഖകളായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് ഉമര്‍ ഫൈസി നടത്തുന്നതെന്ന് എന്നാണ് പ്രധാന ആരോപണം. അതോടൊപ്പം തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ച ഘട്ടത്തില്‍ തന്നെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ അമര്‍ഷം നിറഞ്ഞിരുന്നു. പിന്നാലെ എം വി ജയരാജന്‍ ഉമ്മര്‍ ഫൈസിയെ മുക്കത്തെ […]

മുസ് ലിം സംവരണം നഷ്ടപ്പെടുത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം : ജിഫ്രി തങ്ങൾ

കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിന് നൽകുന്ന സംവരണത്തിൻ്റെ മറവിൽ മുസ്ലിംകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സംവരണം നഷ്ടപ്പെടാൻ ഇടയാക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. ഭിന്നശേഷി ക്കാർക്കും മറ്റു അർഹരായ എല്ലാ വിഭാഗങ്ങൾക്കും സംവരണാനുകൂല്യം നൽകപ്പെടേണ്ടത് തന്നെയാണ്. എന്നാൽ ഇന്നും സർക്കാർ ജോലികളിലും വിദ്യാഭ്യാസ രംഗത്തും വേണ്ട വിധം പ്രാതിനിധ്യമില്ലാത്ത മുസ് ലിം സമുദായത്തിൻ്റെ അവകാശങ്ങളെ ഹനിച്ചു കൊണ്ടാവരുത് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. അർഹരായ […]