ആലപ്പുഴയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു ; ആളപായമില്ല, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു. രാവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്.ആലപ്പുഴ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്.മാന്നാര്‍ ഭുവനേശ്വരി സ്‌കൂള്‍ ബസിനാണ് തീപിടിച്ചത്.പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]