December 1, 2025

പ്ലസ് വണ്‍: സ്‌കൂളും വിഷയവും മാറാനുളള അപേക്ഷ നാളെ രണ്ടുമണി വരെ

ഹരിപ്പാട്: ഏകജാലകംവഴി മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂളും വിഷയവും മാറാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. കാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയാണിത് ചെയ്യേണ്ടത്. Also Read ; റീല്‍സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണു; വെള്ളച്ചാട്ടം ചിത്രീകരിക്കുന്നതിനിടെ യുവ വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ അധികമായി അനുവദിച്ച 138 താത്കാലിക ബാച്ചുകളിലെ സീറ്റുമാണ് സ്‌കൂള്‍ മാറ്റത്തിനു പരിഗണിക്കുന്നത്. മെറിറ്റില്‍ ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്‌മെന്റ് ലഭിച്ചവര്‍ക്കും സ്‌പോര്‍ട്സ്, ഭിന്നശേഷി, […]

പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങുന്നു; മലബാറില്‍ സീറ്റില്ലാതെ പതിനായിരങ്ങള്‍

തിരുവനന്തപുരം: മലബാറില്‍ മുക്കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ പുറത്തുനില്‍ക്കുന്നതിനിടെ സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു. Also Read ; കാനഡയിലെ റസ്റ്ററന്റില്‍ ജോലിക്കായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാര്‍; വിദ്യാര്‍ഥികളുടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി വിഡിയോ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തില് മൂന്ന് അലോട്ട്‌മെന്റുകള് അടങ്ങുന്ന മുഖ്യഘട്ട പ്രവേശനം പൂര്ത്തിയായിട്ടും തീരുമാനമെടുക്കാത്ത സര്ക്കാര്, മലബാര് മേഖലയില് ആവശ്യമായ സീറ്റുണ്ടെന്ന് കണക്ക് നിരത്താനാണ് ശ്രമിച്ചത്. മൂന്നാം അലോട്ട്‌മെന്റില് ബാക്കിയുള്ള സീറ്റിലേക്കുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളാണ് ഇനി ശേഷിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളുടെ […]

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ തലസ്ഥാനത്തും വന്‍ പ്രതിഷേധം ; പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ തലസ്ഥാനത്തും പ്രതിഷേധം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് എംഎസ്എഫ് പൂട്ടിയിട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പ്രവര്‍ത്തകരാണ് രാവിലെയോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. ഇവരെയെല്ലാം പൊലീസെത്തി മാറ്റി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്തിറക്കിയത്. മലബാര്‍ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന സമരമിപ്പോള്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. Also Read ; സ്ത്രീയെ പിടിച്ചുവെച്ച് കൂട്ടമര്‍ദനം ; […]

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ എംഎസ്എഫ് കലാപം സൃഷ്ടിക്കുന്നു; മന്ത്രി വി ശിവന്‍ കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ എംഎസ്എഫ് കലാപം സൃഷ്ടിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. എംഎസ്എഫിനെ പിന്തിരിപ്പിക്കാന്‍ മുസ്ലിം ലീഗ് തയ്യാറാകണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ എംഎസ്എഫിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഉപരോധ സമരം സംഘര്‍ഷഭരിതമാവുകയും ഫര്‍ണിച്ചര്‍ അടക്കം തകര്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. ഉപരോധ സമരത്തില്‍ പങ്കെടുത്ത എംഎസ്എഫ് നേതാക്കള്‍ക്കെതിരെ […]

ബസില്‍ കൈ കാണിക്കുന്നവര്‍ അന്നദാതാവ്, സീറ്റുണ്ടെങ്കില്‍ ഏത് സമയത്തും ഏത് സ്ഥലത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസി ഉത്തരവ്

ബസില്‍ സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും എത് സമയത്തും ബസ് നിര്‍ത്തി നല്‍കണമെന്ന് കെഎസ്ആര്‍ടിസിയുടെ ഉത്തരവ്. പ്രതിസന്ധിക്കാലത്ത് ടിക്കറ്റ് വരുമാനമാണ് കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് അടിസ്ഥാനം. അതിനാല്‍ ബസിന് കൈ കാണിക്കുന്നവര്‍ അന്നദാതാവാണെന്ന് ഓര്‍ത്ത് ബസ് നിര്‍ത്തി നല്‍കണമെന്നും ഉത്തരവിലുണ്ട്. രാത്രി 10 മുതല്‍ രാവിലെ 6:00 വരെ ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തി കൊടുക്കണം. രാത്രി 8:00 മുതല്‍ രാവിലെ 6:00 വരെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി കൊടുക്കണം. Also Read ;‘വീട്ടിലിരുന്ന് […]

സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

മലപ്പുറം: എടപ്പാളില്‍ സ്വകാര്യബസിലെ സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ഹാപ്പി ഡേയ്‌സ്’ എന്ന ബസിന്റെ കണ്ടക്ടറായ മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബിനെയാണ് (26) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. Also Read ;സിദ്ധാര്‍ത്ഥന്റെ മരണം; ‘അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛന്‍ ജയപ്രകാശ് പെരുമ്പിലാവിലെ കോളജില്‍ മൂന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ത്ഥിനിയായ കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം സ്വദേശിനിക്കാണ് കണ്ടക്ടറില്‍ നിന്നും മര്‍ദ്ദനത്തിനിരയായത്. […]