സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാര്‍; കനത്ത സുരക്ഷയൊരുക്കി പോലീസ്
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് സെക്രട്ടേറിയറ്റ് ഉപരോധം. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളെല്ലാം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. അതേസമയം ഗേറ്റുകളെല്ലാം അടച്ചുപൂട്ടിയ പോലീസ്, കനത്ത സുരക്ഷയാണ് സെക്രട്ടേറിയറ്റിന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്. Also Read; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി സമരത്തെ പിന്തുണയ്ക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്. രാപകല്‍ സമരത്തിന്റെ 36-ാം ദിവസത്തിലാണ് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ സെക്രട്ടേറിയറ്റ് ഉപരോധത്തിലേക്ക് ആശാവര്‍ക്കര്‍മാര്‍ കടന്നത്. രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച സമരം വൈകുന്നേരം […]