December 1, 2025

വാലറ്റക്കാരന്റെ ബൗണ്ടറി ഷോട്ട് ഹെല്‍മറ്റില്‍ തട്ടി കേരള ക്യാപ്റ്റന്റെ കൈകളില്‍! രഞ്ജിയില്‍ കേരളം ചരിത്ര ഫൈനലിന് അരികെ

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ചരിത്ര ഫൈനലിനരികെ. ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സ് ലീഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിംഗ്സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. രണ്ട് ടീമുകളുടെയും രണ്ടാം ഇന്നിംഗ്സ് കൂടി പൂര്‍ത്തിയാകാനുണ്ടെങ്കിലും കേരളത്തിന്റെ ഫൈനല്‍ സാധ്യതക്ക് ഇനി മങ്ങലേല്‍ക്കാനുള്ള സാധ്യത വിരളമാണ്. ഗുജറാത്തിന് ഇനി ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ വെള്ളിയാഴ്ച കേരളത്തെ രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ […]

ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ; ഇന്ത്യ ഫൈനലില്‍

ദാംബുള്ള (ശ്രീലങ്ക): ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ഏഷ്യ കപ്പ് ട്വന്റി-20 വനിതാ ക്രിക്കറ്റില്‍ അനായാസജയത്തോടെ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ പത്തു വിക്കറ്റുകള്‍ക്കാണ് സെമിയില്‍ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ എട്ടിന് 80. ഇന്ത്യ: 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 83. ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ശ്രീലങ്ക സെമിയില്‍ പാകിസ്താനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു. പേസര്‍ രേണുകാ സിങ്ങിന്റെ മൂന്നുവിക്കറ്റ് പ്രകടനവും ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ചുറിയുമാണ് (55) ഇന്ത്യയുടെ വന്‍ജയത്തിന് […]

ഷൂട്ടൗട്ടില്‍ മെസിക്ക് പിഴച്ചു, രക്ഷകനായി വീണ്ടും മാര്‍ട്ടിനസ്, അര്‍ജന്റീന സെമിയില്‍

ന്യൂജഴ്‌സി: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന്റെ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്ന് അര്‍ജന്റീന സെമിയില്‍. നിശ്ചിത സമയത്ത് 1-1. ഷൂട്ടൗട്ടില്‍ 4-2ന് ജയം. ക്യാപ്റ്റന്‍ ലയണല്‍ മെസി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയ മത്സരത്തില്‍ ഇക്വഡോറിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ രക്ഷകനായത്. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മോണ്ടിയല്‍, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. എയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും […]