തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ ; ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ തനിക്കെതിരായ രണ്ട് കേസുകളും വ്യാജമെന്ന് നടന്‍ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന പോലീസ് ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയസൂര്യ. സെക്രട്ടറിയേറ്റില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടനെതിരെ ഉയര്‍ന്ന ഒരു പരാതി. എന്നാല്‍ പരാതി ഉന്നയിച്ച നടിയുമായി ഒരു സൗഹൃദവുമില്ലെന്നാണ് നടന്‍ വ്യക്തമാക്കിയത്. 2008 ല്‍ രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. […]

സഹ സംവിധായകയെ പീഡിപ്പിച്ചെന്ന് പരാതി ; സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്നും നിരവധി പീഡന പരാതികളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിന് എതിരെയും, ഇടവേള ബാബുവിനെതിരെയും ഉയര്‍ന്ന പീഡന പരാതികള്‍ സമൂഹത്തിന് മുന്നില്‍ നില്‍ക്കുകയാണ്. ഇതിനിടെയാണ് സഹ സംവിധായകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനും കൂട്ടാളിക്കെതിരെയും ബലാത്സംഗത്തിന് കേസെടുത്ത വാര്‍ത്ത പുറത്തു വരുന്നത്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയില്‍ മരട് പോലീസാണ് കേസെടുത്തത്. സിനിമയില്‍ […]

ലൈംഗികാതിക്രമ കേസ് ; നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. ഇതു സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജയസൂര്യക്ക് നോട്ടീസ് അയച്ചു. കണ്ടോമെന്റ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ തന്നോട് അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഈ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് നടികളാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുളളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം […]

ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: പീഡനകേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. എന്നാല്‍ സിദ്ദിഖിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി സിദ്ദിഖിനെ ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്‌റ്റേഷന്റെ ഭാഗമായ കണ്‍ട്രോള്‍ സെന്ററിലേക്ക് അയച്ചു. Also Read ; ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സപീക്കറുടെ ചോദ്യം, ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് ; ഇടപെട്ട് മുഖ്യമന്ത്രിയും എം ബി രാജേഷും സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ […]

ബാലചന്ദ്രമേനോന്റെ പരാതിയില്‍ കേസ് ; നടിക്കും അഭിഭാഷകനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടിക്കും അഭിഭാഷകനുമെതിരെ കേസെടുത്ത് പോലീസ്. ആലുവ സ്വദേശിയായ നടിയും നടിയുടെ അഭിഭാഷകനും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബാലചന്ദ്രമേനോന്റെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകന്‍ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി. ബാലചന്ദ്രമേനോന്റെ ചിത്രങ്ങള്‍ പ്രതികള്‍ ദുരുപയോഗം […]

നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതി 

കൊച്ചി: നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി. ആലുവ സ്വദേശിയായ യുവതിയാണ് നടനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നത്. ഇതു സംബന്ധിച്ച് ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായാണ് നടി പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ ലൈംഗികാതിക്രമം ഉണ്ടായതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. Also Read ; ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം; സംസ്ഥാനത്ത് പ്രിന്റഡ് ലൈസന്‍സ് നിര്‍ത്തുന്നു നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തുവന്നിരുന്നു. ‘ദേ ഇങ്ങോട്ട് […]

ബലാത്സംഗക്കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; ജാമ്യത്തില്‍ വിട്ടയച്ചു

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് മുകേഷും അഭിഭാഷകനും കൂടി ചോദ്യംചെയ്യലിന് ഹാജരായത്. അറസ്റ്റിന് പിന്നാലെ മുകേഷിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസില്‍ നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. 3 മണിക്കൂര്‍ നേരം മുകേഷിനെ ചോദ്യം ചെയ്തു. വൈദ്യപരിശോധന കൂടി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മുകേഷിനെ വിട്ടയച്ചത്. Also Read ; സിദ്ദിഖിനെതിരെ […]

ലൈംഗികാതിക്രമ കേസ് ; നടന്‍ മുകേഷ് അന്വേഷണ സംഘത്തിന്റെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി നടനും എം എല്‍ എയുമായ മുകേഷ്.ഇന്ന് രാവിലെ 10.15ഓടെയാണ് മുകേഷ് അഭിഭാഷകനോടൊപ്പം ചോദ്യംചെയ്യലിന് ഹാജരായത്. നിലവില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ചോദ്യം ചെയ്യുന്നത്. ഈ കേസില്‍ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതിനാല്‍ അറസ്റ്റ് നടപടികള്‍ ഉണ്ടാകില്ല. Also Read ; ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് തിരിച്ചടി ; മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ലൈംഗിക […]