കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയാവുന്ന എത്ര എസ് എഫ് ഐക്കാരുണ്ട്, വിവാദത്തില്‍പ്പെടുന്നവര്‍ നേതൃനിരയിലേക്ക് വരുന്നത് പരിശോധിക്കണം; ആര്‍ഷോയെ വേദിയിലിരുത്തി ബെന്യാമിന്റെ പ്രസംഗം
പിണറായി: എസ് എഫ് ഐ ആത്മാര്‍ഥമായ സ്വയം വിമര്‍ശനം നടത്തേണ്ട കാലമാണിതെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവാദത്തില്‍പ്പെട്ട നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തിയാണ് ബെന്യാമിന്‍ എസ് എഫ് ഐയെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രവര്‍ത്തകരും ഭാരവാഹികളും ചെയ്യുന്ന കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കുകയും ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന കാലമാണിത്. എല്ലാകാലത്തും മാധ്യമവിചാരണയും വലതുപക്ഷ പ്രചാരണവും നടന്നിട്ടുണ്ട്. വളരെ സൂക്ഷ്മതയോടെയും സംശുദ്ധിയോടും രാഷ്ട്രീയബോധത്തോടും ജാഗ്രതയോടും കൂടി സമൂഹത്തിലിടപെടുകയും പോരാടുകയും ചെയ്യേണ്ട കാലമാണിത്. […]