വകുപ്പിട്ടത് ഗവര്‍ണര്‍, എസ് എഫ് ഐ പെട്ടു!
തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരവകുപ്പ് ചുമത്തി. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ നിസാരവകുപ്പുകള്‍ ചുമത്തിയതിനെതിരെ ഗവര്‍ണര്‍ ക്ഷുഭിതനായിരുന്നു. ഇതോടെ, ഐ പി സി 143,147, 149, 283, 353 വകുപ്പുകള്‍ക്ക് പുറമെ ഗവര്‍ണറുടെ ആവശ്യപ്രകാരം ഐപിസി 124 അനുസരിച്ചും കേസെടുത്തു. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും നേരെ അതിക്രമം ഉണ്ടായാല്‍ ഈ വകുപ്പ് അനുസരിച്ചാണ് കേസെടുക്കേണ്ടതെന്ന് രാവിലെ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ […]