നിലമ്പൂരിലെ വാഹന പരിശോധന വിവാദം; പരാതി നല്‍കാതെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും യുഡിഎഫ് നേതാക്കളും
മലപ്പുറം: നിലമ്പൂരിലെ വാഹന പരിശോധന വിവാദത്തില്‍ പരാതി നല്‍കാന്‍ തയ്യാറാകാതെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും യുഡിഎഫ് നേതാക്കളും. പരാതി കിട്ടാത്തതിനാല്‍ പോലീസ് ഇതുവരെ സംഭവത്തില്‍ കേസെടുത്തിട്ടില്ല. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചെന്ന് ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയര്‍ത്ത് സംസാരിക്കുന്നതിന്റെയും ഭീഷണിപെടുത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരാതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. നിലമ്പൂര്‍ വടപുറത്ത് വെള്ളിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് […]