ഷഹബാസ് കൊലക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്; പോലീസ് കേസെടുത്തു

കോഴിക്കോട്: ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന അധ്യാപകനാണ് ഊമക്കത്ത് ലഭിച്ചത്. കത്ത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ താമരശ്ശേരി പോലീസ് കേസ് എടുത്തു. ഷഹബാസ് കൊലക്കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്ത് അയച്ചിരിക്കുന്നത്. വൃത്തിയുളള കൈപ്പടയില്‍ എഴുതിയ കത്ത് തപാലിലാണ് അധ്യാപകന് ലഭിച്ചത്. വിലാസം രേഖപ്പെടുത്താതെയാണ് കത്തയച്ചിരിക്കുന്നത്. കത്തില്‍ ഷഹബാസിന്റെ കൊലപാതകത്തില്‍ അമര്‍ഷം രേഖപ്പെടുത്തുകയും കുറ്റാരോപിതര്‍ക്കെതിരെ കൊലവിളി നടത്തുകയും ചെയ്തിട്ടുണ്ട്. കോരങ്ങാട്ടെ പരീക്ഷ […]

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ്. കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ താമരശ്ശേരി പോലീസ് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത അഞ്ച് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. അതേസമയം ഷഹബാസിന്റെ തലയ്ക്ക് അടിയേറ്റത് നഞ്ചക്ക് കൊണ്ടാണെന്ന് പോലീസ് പറയുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ട്യൂഷന്‍ […]