ഷഹബാസ് കൊലക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്; പോലീസ് കേസെടുത്തു

കോഴിക്കോട്: ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന അധ്യാപകനാണ് ഊമക്കത്ത് ലഭിച്ചത്. കത്ത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ താമരശ്ശേരി പോലീസ് കേസ് എടുത്തു. ഷഹബാസ് കൊലക്കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്ത് അയച്ചിരിക്കുന്നത്. വൃത്തിയുളള കൈപ്പടയില്‍ എഴുതിയ കത്ത് തപാലിലാണ് അധ്യാപകന് ലഭിച്ചത്. വിലാസം രേഖപ്പെടുത്താതെയാണ് കത്തയച്ചിരിക്കുന്നത്. കത്തില്‍ ഷഹബാസിന്റെ കൊലപാതകത്തില്‍ അമര്‍ഷം രേഖപ്പെടുത്തുകയും കുറ്റാരോപിതര്‍ക്കെതിരെ കൊലവിളി നടത്തുകയും ചെയ്തിട്ടുണ്ട്. കോരങ്ങാട്ടെ പരീക്ഷ […]

ഷഹബാസ് കൊലക്കേസ്; മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ചോദിച്ചിരിക്കുന്നത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു. Also Read; പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം, നേതാക്കളും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ അതേ സമയം സൈബര്‍ പോലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്റെ […]

ഷഹബാസ് കൊലപാതകക്കേസ്; ഒരു വിദ്യാര്‍ത്ഥി കൂടി കസ്റ്റഡിയില്‍

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ ഒരു വിദ്യാര്‍ത്ഥിയെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹബാസിനെ കൂട്ടംകൂടി മര്‍ദ്ദിച്ചതില്‍ ഈ വിദ്യാര്‍ത്ഥിക്കും പങ്കുണ്ടെന്ന കണ്ടെത്തലിലാണ് പോലീസ് നടപടി. ഇന്‍സ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതോടെ ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ പങ്കെടുത്ത കൂടുതല്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]