രാമന്റെയോ മറ്റ് ദൈവങ്ങളുടെയോ അവകാശം ബിജെപിക്കാണെന്ന് ഞാന്‍ കരുതുന്നില്ലെന്ന് ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: കുട്ടിക്കാലം മുതല്‍ ആരാധിക്കുന്ന ഒരു ഭക്തനെന്ന നിലയില്‍ തന്റെ രാമനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. ഏതെങ്കിലുമൊരു ദൈവത്തിനുമേല്‍ ബിജെപിക്ക് പ്രത്യേക അവകാശമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിനും തരൂര്‍ മറുപടി നല്കി. ഇപ്പോള്‍ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിലേക്കാണ് അല്ലാതെ വ്യക്തികളിലല്ല ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്തെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. Also Read; ആലപ്പുഴയിലും കണ്ണൂരിലും കോണ്‍ഗ്രസിന് […]