‘100 വീടുകള്‍ വെച്ച് നല്‍കാന്‍ ഇപ്പോഴും തയ്യാറാണ് , കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ല’; മുഖ്യമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ

ബംഗളൂരു: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. Also Read ; കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും ഇഡി ; അനധികൃത വായ്പയെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്.ഇതുമായി ബന്ധപ്പെട്ട […]

അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരും, സാധ്യതമായതെല്ലാം ചെയ്യും : മുഹമ്മദ് റിയാസ്

ബെംഗളൂരു: ഷിരൂരിലെ അര്‍ജുനായുള്ള തിരച്ചില്‍ പതിനൊന്നാം ദിവസവും നിരാശയില്‍. അതേസമയം അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദൗത്യമേഖലയില്‍ കാലാവസ്ഥ പ്രതികൂലമാകുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നതെന്നും സാധ്യമായ പുതിയ രീതികള്‍ സ്വീകരിച്ച് തിരച്ചില്‍ തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെയും കണ്ടെത്തുന്നതു വരെ ദൗത്യം തുടരണമെന്നും മന്ത്രി പറഞ്ഞു. Also Read ; മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 5വര്‍ഷം കൊണ്ട് വനിതാ ജീവനക്കാരി തട്ടിയെടുത്തത് 20 കോടി അതേസമയം തിരച്ചിലിനായി […]

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു; അപകടസ്ഥലം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി

ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് കുന്നിടിഞ്ഞുവീണതിനെ തുടര്‍ന്ന് ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ 100 മണിക്കൂര്‍ പിന്നിട്ടു. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്ത് ഇപ്പോള്‍ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയാണ് തുടരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇവിടേക്ക് എത്തിയേക്കും. Also Read ; ഗായത്രിപ്പുഴയില്‍ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്ത് വീണ്ടും അപകടം; കുട്ടികളെ രക്ഷപ്പെടുത്തി റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ മൂന്ന് സ്ഥലത്ത് […]

കേരളത്തില്‍ മൃഗബലി ; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം : കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മൃഗബലി നടത്തുന്നുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉന്നയിച്ച ആരോപണം നടക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. Also Read ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തില്‍ മൃഗബലികള്‍ നടത്തുന്നു ; ഡി കെ […]