December 18, 2024

രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ? ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലലോ? രാഹുലിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി

കല്‍പറ്റ: വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിനായി സ്മൃതി ഇറാനി വയനാട്ടിലെത്തി. രാഹുല്‍ ഗാന്ധിയെയും ഇന്‍ഡ്യ മുന്നണിയെയും കടന്നാക്രമിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രസംഗം. Also Read ;കേരള സര്‍ക്കാര്‍ കമ്പനികളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ജോലി ‘ഡല്‍ഹിയിലെ കൂട്ടുകാര്‍ ഇവിടെ ശത്രുക്കളാണ്, എന്താണിത്?’ എന്ന് കോണ്‍ഗ്രസിനെയും ഇടതുമുന്നണിയെയും പരിഹസിച്ച് സ്മൃതി ഇറാനി ചോദിച്ചു. ‘രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ? ആണെങ്കില്‍ വയനാട്ടില്‍ […]

കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടില്‍

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. നാളെ രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം നടക്കുക. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം അറിയിച്ചിരുന്നത്. ‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപ്‌ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’, കെ […]