December 1, 2025

ചരിത്രയാത്ര, ശുഭാന്‍ഷുവും സംഘവും ബഹിരാകാശത്തേക്ക്; ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായി

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചരിത്ര നിമിഷത്തിന് വിജയകരമായ തുടക്കം. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, നാസയുടെ മുന്‍നിര ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടില്‍നിന്നുള്ള സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവര്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ആക്സിയം സ്പേസ് ഇങ്ക്, നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ), ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) എന്നിവര്‍ സംയുക്തമായാണ് ആക്‌സിയം -4 ബഹിരാകാശ […]

ബഹിരാകാശ നടത്തത്തില്‍ റെക്കോര്‍ഡിട്ട് സുനിതാ വില്യംസ്

വാഷിംഗ്ടണ്‍: ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കാഡ് സ്വന്തമാക്കി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറത്ത് ഇന്നലെ അഞ്ച് മണിക്കൂര്‍ 26 മിനിട്ട് നടന്നതോടെ സുനിതയുടെ നടത്തം ആകെ 62 മണിക്കൂര്‍ ആറ് മിനിട്ടായി. 2017ല്‍ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സന്‍ സ്ഥാപിച്ച 60 മണിക്കൂര്‍ 21 മിനിട്ട് എന്ന റെക്കാഡാണ് ഇതോടെ സുനിത വില്യംസ് മറികടന്നത്. Also Read; രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; […]

സ്‌പേഡെക്‌സ് ഡോക്കിംഗ് വിജയം; ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം

ബെംഗളൂരു: ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയിച്ചത് ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടമായി. ഇന്ന് രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിംഗ്. Join with metro post: വാർത്തകൾ […]

ഇന്ത്യക്കാര്‍ 2040 ല്‍ ചന്ദ്രനില്‍ ടൂര്‍ പോകും

മനുഷ്യനെ ചന്ദ്രനിലയക്കാനുള്ള പദ്ധതികളുമായി ഐ എസ് ആര്‍ ഒ. 2040 ഓടെ ഇന്ത്യന്‍ സഞ്ചാരികളെ ചന്ദ്രനിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐ എസ് ആര്‍ ഒ മേധാവി എസ് സോമനാഥ്. ഗഗന്‍യാന്‍ പദ്ധതിയിലൂടെ ഐ എസ് ആര്‍ ഒ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് അടുത്ത ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. രണ്ടോ മൂന്നോ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാനും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അവരെ സുരക്ഷിതമായി ഇന്ത്യന്‍ സമുദ്രത്തിലെ മുന്‍കൂര്‍ നിശ്ചയിച്ച സ്ഥലത്ത് ഇറക്കാനുമാണ് പദ്ധതിയിടുന്നത്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ […]