November 21, 2024

‘കേന്ദ്രം ഫണ്ട് തടഞ്ഞെന്ന് സംസ്ഥാനം’; ആറായിരത്തോളം ജീവനക്കാര്‍ ആശങ്കയില്‍

കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സമഗ്രശിക്ഷാ കേരള (എസ്എസ്‌കെ) പ്രോജക്ടിലെ ആറായിരത്തോളം ജീവനക്കാര്‍ മാസാവസാനമായിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിവിഹിതം തടഞ്ഞതാണ് കാരണമായി പറയുന്നത്. എസ്എസ്‌കെ ഫണ്ടിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവുമാണു വഹിക്കുന്നത്. Also Read ; ടാക്‌സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും ബാധകമല്ല : ധനമന്ത്രാലയം കേന്ദ്രവിഹിതമായി 168 കോടി രൂപ കിട്ടാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളം ഇതുവരെ ചേര്‍ന്നിട്ടില്ലാത്തതാണു കാരണം. ഏപ്രില്‍ മുതലാണു ശമ്പളം […]

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. രാവിലെ എട്ട് മണി മുതല്‍ 12 വരെയും വൈകീട്ട് നാല് മണി മുതല്‍ ഏഴ് മണി വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. Also Read ;കാണാതായിട്ട് ഒരാഴ്ച, മക്കള്‍ തിരക്കിയില്ല; തിരുവനന്തപുരത്ത് വയോധിക വീടിന് സമീപം മരിച്ച നിലയില്‍, മൃതദേഹം നായകള്‍ ഭക്ഷിച്ചു കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്തായിരുന്നു നേരത്തെ സമയം ക്രമീകരിച്ചത്. ഇതു പിന്‍വലിച്ചു. Join with metro post : വാർത്തകളറിയാൻ Metro […]

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാ​ഴ്ച

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്ര ട്ടേറിയറ്റ് ഈ തിങ്കളാഴ്‌ച നടക്കും. പാലർമെന്റ് തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയ സാഹചര്യത്തിൽ ജയപരാജയങ്ങൾ വിലയിരുത്തലായിരിക്കും ഈ പ്രധാന ചർച്ച. ഇതിനിടെ, ബി.ജെ.പി കുറുമാറ്റ വിവാദത്തിൽ പെട്ട ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ നിലപാടുകൾ സജീവ ചർച്ചയാകും. നിലവിൽ, പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട നിലയിലാണ് ജയരാജനുള്ളത്. പാപികളുമായുള്ള കുട്ടുകെട്ട് ഉപേക്ഷിക്കേണ്ടതാണെന്നും ഇക്കാ ര്യത്തിൽ ഇ.പി. ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് മുൻ അനുഭവമാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ പരസ്യശാസനക്ക് സമാനമായി. സി.പി.എമ്മിന്റെ […]

‘മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്’; കേന്ദ്ര വനം മന്ത്രി ഭുപേന്ദര്‍ യാദവ്

വയനാട്: മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന ജീവികളെ നേരിടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നല്‍കുന്ന പത്ത് ലക്ഷം രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാനത്തിന് വേണമെങ്കില്‍ അത് കൂട്ടാമെന്നും മന്ത്രി വയനാട്ടില്‍ പറഞ്ഞു. Also Read ; ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി 1972ലെ വന്യജീവി സംരക്ഷണ നിയമം വകുപ്പ് 11 അനുസരിച്ച്, മനുഷ്യന് അപായമുണ്ടാക്കുന്ന വന്യജീവികളെ നേരിടാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ഇത്തരത്തിലുള്ള മൃഗങ്ങളെ […]