ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍; വിവാദ ബില്ലുകളില്‍ തീരുമാനമായില്ല
തിരുവനന്തപുരം: ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍. കാലിത്തീറ്റയിലെ മലിനീകരണത്തിനെതിരേ നടപടിസ്വീകരിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സിലാണ് ഗവര്‍ണര്‍ ഒപ്പ് വെച്ചത്. നാല് പി.എസ്.സി അംഗങ്ങളുടെ നിയമനശുപാര്‍ശകളില്‍ രണ്ടെണ്ണത്തിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരവും നല്‍കി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വെക്കാത്തത്‌സംബന്ധിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതിനുപിന്നാലെയാണ് നടപടി. എന്നാല്‍ അംഗീകാരം കാത്തിരിക്കുന്ന വിവാദ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചില്ല. ഇതിനുള്ള അംഗീകാരം വൈകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. […]