സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ; ജി 7 ഉച്ചക്കോടിയിലെ പ്രതിനിധിയാക്കി പ്രധാനമന്ത്രി

ഡല്‍ഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 ഉച്ചക്കോടിയിലെ പ്രതിനിധി സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയതിനൊപ്പം പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിക്ക് നല്‍കി. അതോടൊപ്പം കേരളത്തിലെ വഖഫ് വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലെത്തിയ സുരേഷ് ഗോപിയെ വൈകിട്ട് നേരില്‍ക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നല്‍കിയത്. Also […]

പൂരവേദിയില്‍ ആംബുലന്‍സിലെത്തിയ സംഭവം ; സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പോലീസ്

തൃശ്ശൂര്‍: പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേഷ്‌ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് സുരേഷ്‌ഗോപിക്കെതിരെയുള്ള എഫ്‌ഐആര്‍. സുരേഷ് ഗോപി ഉള്‍പ്പടെ പ്രതികള്‍ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. Also Read; കെ സുരേന്ദ്രനെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍ ഇമേജ് നശിപ്പിക്കാനാണോ ഉദ്ദേശിക്കുന്നത്, ആര്‍ക്ക് വേണ്ടിയാണ് ശോഭ കള്ളം […]

സുരേഷ് ഗോപി തിരുത്തണം: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തകരോട് തുടർച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നത്. കടുത്ത അവജ്ഞയും ധിക്കാരവുമാണ് അദ്ദേഹത്തിൻ്റെ ശരീര ഭാഷയിലും ശബ്ദത്തിലും പ്രകടമാവുന്നത്. ചോദ്യം ചോദിക്കുന്നവരോട് മൂവ് ഔട്ട് എന്ന് കയർക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്. തട്ടുപൊളിപ്പൻ […]

‘എന്റെ വഴി എന്റെ അവകാശമാണ്’; മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി സുരേഷ്‌ഗോപി

തൃശൂര്‍: മുകേഷിന്റെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായാണ് സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്. ഈ വിഷയത്തില്‍ വീണ്ടും പ്രതികരണം ആരാഞ്ഞപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്. തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം. Also Read ; ‘സുരേഷ് ഗോപിക്ക് നടനെന്ന നിലയില്‍ അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയും’ : കെ സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ […]

‘സുരേഷ് ഗോപിക്ക് നടനെന്ന നിലയില്‍ അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയും’ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിസാരവല്‍ക്കരിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിനിമാ നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും എന്നാല്‍ ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി പറയുന്ന അഭിപ്രായമല്ല ബിജെപിയുടേത്. മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read ; മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട് […]

ഇന്നുമുതല്‍ നരേന്ദ്രമോദിക്ക് മൂന്നാമൂഴം: രാഷ്ട്രപതിഭവനില്‍ വൈകിട്ട് 7.15-ന് സത്യപ്രതിജ്ഞ, സുരേഷ് ഗോപി മന്ത്രിയായേക്കും

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മൂന്നാം എന്‍.ഡി.എ. സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേല്‍ക്കും. വൈകീട്ട് 7.15-ന് രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. Also Read ; തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐ മരിച്ച നിലയില്‍ കണ്ടെത്തി മോദിക്കൊപ്പം ബി.ജെ.പി.യുടെ മുതിര്‍ന്ന മന്ത്രിമാരും ഘടകകക്ഷികളുടെ മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണതലപ്പത്തുള്ളവര്‍വരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് ചടങ്ങ്. മോദിക്കൊപ്പം സത്യവാചകം ചൊല്ലേണ്ട മന്ത്രിമാരെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ ശനിയാഴ്ചയും ഡല്‍ഹിയിലെ […]

ഉറപ്പിച്ചു, ആദ്യ ബിജെപി ലോക്സഭാംഗമായ നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന്

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ആദ്യ ബിജെപി ലോക്സഭാംഗമായ നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപിയെ ഇക്കാര്യം കേന്ദ്ര നേതൃത്വം അറിയിച്ചെന്നാണ് സൂചന. സുരേഷ് ഗോപി മന്ത്രിയാവാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. Also Read ; പത്തനംതിട്ടയില്‍ പരിശോധനക്കെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഇറങ്ങിയോടി; ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസില്‍ വിജിലന്‍സ് റെയ്ഡ് കേരളത്തില്‍ ശ്രദ്ധേയ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം ചെലുത്തുകയായിരുന്നു. ഞായറാഴ്ച […]

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഡല്‍ഹിയില്‍ ഇന്ന് മോദിയുമായി കൂടിക്കാഴ്ച

തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരില്‍ കാണും. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഉച്ചയ്ക്ക് മൂന്നിന് നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനം മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തും. Also Read ; നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് തുടര്‍ച്ചയായി ജാമ്യഹര്‍ജി; 25,000 രൂപ പിഴ, ആരോ പിന്നിലുണ്ടെന്ന് കോടതി കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് […]

‘തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ശരിയായി ജീവിക്കാന്‍ കഴിയില്ല’; നടന്‍ മമ്മൂട്ടിയുടെ ഉപദേശത്തെപ്പറ്റി സുരേഷ് ഗോപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആരും പ്രതീക്ഷിക്കാതിരുന്ന ട്വിസ്റ്റായിരുന്നു നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയുടെ വമ്പന്‍ ഭൂരിപക്ഷത്തോടെയുള്ള ജയം. തൃശൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭാ എംപിയായുള്ള സുരേഷ് ഗോപിയുടെ ഈ വിജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്. പ്രത്യേകിച്ച് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം. Also Read ;‘വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന്…’; എന്ന് ഏരിയ കമ്മിറ്റി അംഗം അന്‍സാരി അസീസ് ഇട്ട […]

കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് 2 വര്‍ഷത്തേക്ക് ഒഴിവ് ചോദിച്ച് സുരേഷ് ഗോപി

തൃശൂര്‍ : ഇഷ്ടപ്പെട്ട ചില സിനിമകള്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ രണ്ടു വര്‍ഷത്തേക്കു തനിക്ക് ഒരൊഴിവു തരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ ഭാരിച്ച ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. Also Read; അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; കൃഷി നശിപ്പിച്ചു അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ആറു മാസം മുന്‍പു വരെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. മന്ത്രിമാരാകാന്‍ പരിഗണിക്കുന്നതില്‍ അവസാനത്തെ ആളായാല്‍ മതി. എന്നാല്‍, പ്രധാനപ്പെട്ട […]