ഹേമമാലിനി, സുരേഷ്ഗോപി, രാഹുല്‍ ഗാന്ധി; രണ്ടാം ഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍; മത്സരത്തിന് രണ്ട് മുന്‍ മുഖ്യമന്ത്രിമാരും

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പില്‍ നിരവധി പ്രമുഖരാണ് ജനവിധി തേടുന്നത്. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല (കോട്ട), നടിമാരായ ഹേമമാലിനി (മഥുര), നവനീത് കൗര്‍ റാണ (അമരാവതി), രാമായണം സീരിയലിലെ രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ( മീററ്റ്-ഹാപൂര്‍), സുരേഷ് ഗോപി (തൃശൂര്‍), രാഹുല്‍ഗാന്ധി ( വയനാട്) തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. Also Read ; പേരാവൂരില്‍ കള്ളവോട്ട് നടന്നിട്ടില്ല, വോട്ട് ചെയ്തത് ക്രമപ്രകാരം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര […]

സുരേഷ് ഗോപിയ്ക്കു വേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എ.പി. അബ്ദുള്ളക്കുട്ടി

തൃശൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്കു വേണ്ടി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് പരാതിയാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്. Also Read ; കരുവന്നൂരില്‍ ഇ ഡി അറസ്റ്റ് വന്നാല്‍ നേരിടുമെന്ന് സിപിഎം നേതാവ് എംകെ കണ്ണന്‍ ‘ശ്രീരാമഭഗവാനെ മനസില്‍ ധ്യാനിച്ച് സുരേഷ്ഗോപിയ്ക്ക് വോട്ട് ചെയ്യണം’ എന്നായിരുന്നു അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചത്. മാര്‍ച്ച് 30 ന് വൈകിട്ട് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ പ്രചരണത്തിന്റെ ഭാഗമായി […]

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നല്‍കി സുരേഷ് ഗോപി

തൃശൂര്‍: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നല്‍കി സുരേഷ് ഗോപി. 10 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു പണം നല്‍കാമെന്നു കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ സുരേഷ് ഗോപി അറിയിച്ചിരുന്നു. അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പണം കൈമാറിയത്. Also Read ; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തെരഞ്ഞെടുപ്പ് തീയതി ആലോചനായോഗം ഉടന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരാള്‍ക്ക് 1.20 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. […]

വോട്ടര്‍മാരില്ലാത്ത ഇടത്തേക്ക് എന്നെ എന്തിന് കൊണ്ടു വന്നു, സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ തിരുവനന്തപുരത്തേക്ക് പോകും; ബി ജെ പി പ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

തൃശൂര്‍: മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച തൃശൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടികള്‍ ശക്തമായ പ്രചാരണം നടത്തുന്നതിനിടെ അണികളോട് കയര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പ്രചാരണത്തിന് എത്തിയ ഇടത്ത് ആവശ്യത്തിന് ആളുകള്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സുരേഷ് ഗോപിയെ പ്രകോപിപ്പിച്ച കാരണം. ഇന്ന് രാവിലെയോടെ ശാസ്താംപൂവം ആദിവാസി കോളനി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. Also Read ; പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരാന്‍ 50 ലക്ഷം ആവശ്യപ്പെട്ടു, 22 ലക്ഷം കൊടുത്തിട്ടും വാഹനത്തില്‍ കയറ്റിയില്ല – പത്മജയുടെ വെളിപ്പെടുത്തല്‍ എന്നാല്‍ ഇവിടെ അധികം […]

തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കുമെന്നും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ടാകുമെന്നും സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങിയിരിക്കുന്നത്. Also Read ; പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത്. തൃശ്ശൂരിലെ സിറ്റിങ് എംപി ടി എന്‍ […]

സിദ്ധാര്‍ത്ഥന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ് ഗോപി

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ്‌ഗോപി. നെടുമങ്ങാട്ട് സിദ്ധാര്‍ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ആഘാതമേറ്റത് ആ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവര്‍ക്കുമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വഷിപ്പിക്കണമെന്നും സുരേഷ്‌ഗോപി ആവശ്യപ്പെട്ടു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

മോദി തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനത്തിനൊരുങ്ങുന്നു; ഇന്ന് സുരക്ഷാ പരിശോധന

തൃശൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും. കൊച്ചിയില്‍ ഉള്‍പ്പെടെ രണ്ടു ദിവസത്തെ പരിപാടികളുമായാണ് മോദി കേരളത്തിലെത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് റോഡ് മാര്‍ഗമാണ് മോദി തൃപ്രയാറിലേക്ക് എത്തുക. തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തും. Also Read ; ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങി; കിട്ടിയത് എട്ടിന്റെ പണി അതേസമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി […]

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് പോലീസ്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് നടക്കാവ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലായിരുന്നു കേസെടുത്തത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. Also Read; പഠാന്‍കോട്ട് സൂത്രധാരന് പിന്നാലെ ലഷ്‌കര്‍ മുന്‍ കമാന്‍ഡറും വെടിയേറ്റ് മരിച്ചു […]

സുരേഷ് ഗോപി മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചുവെന്ന് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും

തിരുവനന്തപുരം: സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. രാഷ്ട്രീ പ്രവര്‍ത്തകര്‍ പൊതു ഇടങ്ങളില്‍ ജാഗ്രത പാലിക്കണം.അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു. സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ സംഭവിച്ചതാകാമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി പരസ്യമായി ക്ഷമ പറഞ്ഞു കഴിഞ്ഞതായും വിവാദം അവസാനിപ്പിക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവെ മാധ്യമപ്രവര്‍ത്തകയുടെ […]

സുരേഷ് ഗോപിക്കെതിരെ പോലീസില്‍ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക

കോഴിക്കോട്: മോശം പെരുമാറ്റത്തിന്റെ പേരില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്നുമാണ് പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കുമെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കി. പരാതി നടക്കാവ് പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ സുരേഷ് ഗോപി ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവര്‍ത്തക നേരത്തെ […]