സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല, വിശദീകരണം മാത്രം: പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക

കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ലെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദീകരണമായിട്ടാണ് തോന്നിയതെന്നും മാധ്യമപ്രവര്‍ത്തക. സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനം ആയിട്ടാണ് അനുഭവപ്പെട്ടത്. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതെന്നും മാധ്യപ്രവര്‍ത്തക വ്യക്തമാക്കി. അത് കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചത്. ഒരു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. Also Read; ഹമാസിന്റെ വ്യോമ മേധാവിയെ വധിച്ചതായി ഇസ്രായേല്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. […]

സുരേഷ് ഗോപിക്ക് ഇപ്പോള്‍ സഞ്ചരിക്കുന്നത് ട്രാക്ക് തെറ്റിയാണെന്ന് കെ മുരളീധരന്‍

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ മോശം പെരുമാറ്റത്തില്‍ സുരേഷ് ഗോപിക്കെതിരെ കെ. മുരളീധരന്‍ രംഗത്ത്. സുരേഷ് ഗോപി ചെയ്യുന്ന ഒരു കാര്യവും ശരിയല്ലെന്നും ഇപ്പോള്‍ സഞ്ചരിക്കുന്നത് മുഴുവന്‍ ട്രാക്ക് തെറ്റിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. സമൂഹത്തില്‍ ചില നിയമങ്ങളും അതിര്‍ വരമ്പുകളുമൊക്കെയുണ്ട് അത് പാലിക്കണമെന്നും എന്ത് ചെയ്യുമ്പോഴും സൂക്ഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ മാപ്പ് ചോദിച്ച് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ‘മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. […]

സോറി ഷിദ! മാധ്യമ പ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ് ഗോപി ക്ഷമ ചോദിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ […]

സുരേഷ് ഗോപിയോട് ദേഷ്യം, എം കെ സാനുവിനെ പു.ക.സ വിലക്കിയതില്‍ വിവാദം പുകയുന്നു

കൊച്ചി: പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാര വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രൊഫ എം കെ സാനുവിനെ പുരോഗമന കലാസാഹിത്യ സംഘം വിലക്കിയത് ചര്‍ച്ചയാകുന്നു. പണ്ഡിറ്റ് കറുപ്പനെ അവഹേളിക്കുന്നതാണ് പു.ക.സയുടെ നിലപാടെന്ന് സംഘടന കുറ്റപ്പെടുത്തി. സുരേഷ് ഗോപിയോടുള്ള ദേഷ്യമാണ് ഈ വിലക്കിന് പിന്നില്‍. പണ്ഡിറ്റ് കറുപ്പന്റെ ആശയങ്ങള്‍ ആരുടെയും കുത്തകയല്ലെന്ന് പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി സെക്രട്ടറി സി.ജി.രാജഗോപാല്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ പുരസ്‌കാരം നല്‍കിയ സംഘടനയെക്കുറിച്ച് ഇതുവരെ ആരും […]

‘സുരേഷ് ഗോപിക്ക് വേണ്ടി ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുന്നു’: എ സി മൊയ്തീന്‍

കരുവന്നൂര്‍: സുരേഷ് ഗോപിക്ക് വേണ്ടി തൃശ്ശൂരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുന്നുവെന്ന് മുന്‍മന്ത്രി എ സി മൊയ്തീന്‍. ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ തൃശൂര്‍ ജില്ലയെ അവര്‍ എടുത്തതല്ല, അമിത് ഷായുടെ മുന്നില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുകയായിരുന്നുവെന്നും എ സി മൊയ്തീന്‍ പറഞ്ഞു. ‘സുരേഷ് ഗോപിയുടെ പദയാത്ര തെരഞ്ഞെടുപ്പിനായുള്ള അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. പദയാത്രയുടെ പേരില്‍ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കില്‍ നടത്തട്ടെ, എന്തിനാണ് […]

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും രാധികയും

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപി. ഡല്‍ഹിയില്‍ വച്ച് ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് കൈമാറിയത്. ജനുവരി പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ചാണ് വിവാഹം. ക്ഷണക്കത്തിനൊപ്പം താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെ സുരേഷ് ഗോപി തന്നെ ഈ ചിത്രം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. […]