December 1, 2025

തിരുവനന്തപുരം മെഡി.കോളേജില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി; ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി പറഞ്ഞു. ഇക്കാര്യം ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം, ആശുപത്രി സൂപ്രണ്ടിന് കാര്‍ഡിയോളജി വിഭാഗം മേധാവി കത്ത് ല്‍കിയിരുന്നു. സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 158 കോടി കുടിശികയായതിനെ തുടര്‍ന്ന് ഒന്നാം തീയതി മുതല്‍ വിതരണ കമ്പനികള്‍ ഉപകരണ വിതരണം നിര്‍ത്തിയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തിരുവനന്തപുരം മെഡിക്കല്‍ കോളജ് […]

ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ്; യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി, ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്ടര്‍

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ രോഗിയുടെ ശരീരത്തില്‍ 50 സെന്റീമീറ്റര്‍ കേബിള്‍ കുടുങ്ങി. സംഭവത്തില്‍ തനിക്ക് വീഴ്ച പറ്റിയതായി ഡോ. രാജീവ് കുമാര്‍ സമ്മതിച്ചു. കാട്ടാക്കട സ്വദേശി സുമയ്യ ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേബിള്‍ രക്തക്കുഴലുമായി ഒട്ടിച്ചേര്‍ന്നിരിക്കുകയാണ്. Also Read: ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ല; രാഹുലിനെതിരെയുള്ളത് കള്ളക്കേസെന്ന് കൊടിക്കുന്നില്‍ എക്സറേ പരിശോധനയിലാണ് നെഞ്ചിനകത്ത് കേബിള്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ ബന്ധുവായി ഡോക്ടര്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഐസിയുവില്‍ ഗൈഡ് […]

ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ സര്‍ജറി ; 14 കാരന്റെ വയറ്റില്‍ ബാറ്ററി, ബ്ലേഡ് ഉള്‍പ്പെടെ 65 സാധനങ്ങള്‍

ഡല്‍ഹി: ഡല്‍ഹിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായ പതിനാലുക്കാരന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 65ഓളം സാധനങ്ങള്‍. ബാറ്ററികള്‍, ചെയ്‌നുകള്‍, ബ്ലേഡ്, സ്‌ക്രൂ ഉള്‍പ്പെടെ 65 സാധനങ്ങളാണ് വയറ്റില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം അഞ്ചു മണിക്കൂര്‍ നീണ്ട സര്‍ജറിക്കൊടുവില്‍ കുട്ടിയെ രക്ഷപ്പെടുത്താനായില്ല. കഴിഞ്ഞ ഒക്ടോബര്‍ 28നാണ് കുട്ടിയെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുപി ഹത്രാസ് സ്വദേശി ആദിത്യ ശര്‍മ(14)യാണ് ശസ്ത്രക്രിയക്കൊടുവില്‍ മരണപ്പെട്ടത്. കുട്ടിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയ ഈ സാധനങ്ങള്‍ കുട്ടി മുന്‍പ് വിഴുങ്ങിയതാകാനാണ് […]

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നല്‍കി സുരേഷ് ഗോപി

തൃശൂര്‍: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നല്‍കി സുരേഷ് ഗോപി. 10 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു പണം നല്‍കാമെന്നു കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ സുരേഷ് ഗോപി അറിയിച്ചിരുന്നു. അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പണം കൈമാറിയത്. Also Read ; പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തെരഞ്ഞെടുപ്പ് തീയതി ആലോചനായോഗം ഉടന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ഒരാള്‍ക്ക് 1.20 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. […]