മറ്റൊരു ഡോക്ടര്‍ സ്വന്തമായി വാങ്ങിയ ഉപകരണം താന്‍ ഉപയോഗിക്കില്ല; കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ഡോ.ഹാരിസ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഉപകരണം ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയെന്നു തുറന്നു പറഞ്ഞതിനു ലഭിച്ച കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കി യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. Also Read: കോതമംഗലത്ത് 23 കാരിയുടെ മരണം; പ്രതി റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തി ആരോപണം നിരസിച്ചാണ് ഹാരിസിന്റെ മറുപടി. യൂറോളജി വകുപ്പിലെ രണ്ടാം യൂണിറ്റിന്റെ ചുമതലക്കാരനായ ഡോ.പി.ആര്‍.സാജുവിന്റെ കൈവശം പ്രോബ് ഉണ്ടായിരുന്നെന്നു മറുപടിയില്‍ ഡോ.ഹാരിസ് വ്യക്തമാക്കി. ആ ഉപകരണം ഉപയോഗിച്ചു നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചാണ് അന്വേഷണ സമിതി പറയുന്നതെങ്കില്‍ അതു തനിക്കു […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































