September 8, 2024

രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

പല്ലെക്കലെ: മഴയും ശ്രീലങ്കന്‍ സ്പിന്നര്‍മാരും ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന ടീം ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി20യില്‍ 7 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ മഴ മൂലം മത്സരം തടസ്സപ്പെട്ടതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 8 ഓവറില്‍ 78 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. 9 പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ വിജയത്തിലെത്തി. സ്‌കോര്‍: ശ്രീലങ്ക 20 […]

അമേരിക്കയിലെ ടി20 ലോകകപ്പ് നടത്തിപ്പ്; ഐസിസിക്ക് 167 കോടിയുടെ നഷ്ടം

ദുബായ്: യുഎസില്‍ നടന്ന ടി20 ലോകകപ്പില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് 167 കോടി നഷ്ടമെന്ന് പിടിഐ റിപ്പോര്‍ട്ട്. ഇതോടെ വെള്ളിയാഴ്ച കൊളംബോയില്‍ ആരംഭിക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി ഇത് മാറും. Also Read ; നിയമലംഘനങ്ങള്‍ക്ക് അറുതിയില്ല; മൂന്നുവര്‍ഷത്തിനിടെ 29,492 കേസ് യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടന്ന ലോകകപ്പില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ – പാകിസ്താന്‍ മത്സരത്തിനുള്‍പ്പെടെ വേദിയായത് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റേഡിയമായിരുന്നു. അപ്രതീക്ഷിത ബൗണ്‍സും മറ്റുമായി ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളായിരുന്നു […]

ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മെഗാ റോഡ്‌ഷോയ്ക്ക് മുംബൈ മറൈന്‍ ഡ്രൈവ് തുടക്കമായി

മുംബൈ: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മെഗാ റോഡ്‌ഷോയ്ക്ക് മുംബൈ മറൈന്‍ ഡ്രൈവില്‍ തുടക്കമായി. പ്രിയതാരങ്ങള്‍ക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേര്‍ന്നത്. മുംബൈയില്‍ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല. Also Read ; ഭക്ഷ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല; ജൂലൈ 8,9ന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കും വാങ്കഡെ സ്റ്റേഡിയം വരെയാണ് ഇന്ത്യന്‍ ടീമിന്റെ റോഡ്‌ഷോ. 2007ല്‍ എം എസ് ധോണിയും സംഘവും സഞ്ചരിച്ച ബസിന് വിജയരഥ് എന്നായിരുന്നു […]

17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 കിരീടമുയര്‍ത്തി ഇന്ത്യ…! രണ്ടാം ലോകകപ്പ് കിരീടം ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് ഏഴ് റണ്‍സിന്….

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ […]

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ച താരം ട്വന്റി 20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ് പുറത്തായതിന് പിന്നാലെയാണ് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 15 വര്‍ഷം നീണ്ട കരിയറില്‍ ഓസീസിന്റെ മുന്നണി പോരാളിയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റര്‍. 2015,2023ഏകദിന ലോകകപ്പും 2021-ടി20-ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിലും അംഗമായിരുന്നു. 2021-ലെ ടി20 ലോകകപ്പ് ടൂര്‍ണമെന്റിലെ താരവും വാര്‍ണറായിരുന്നു. 2021-2023 ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഓസീസിനായി നേടി. […]

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ആസ്‌ട്രേലിയക്കെതിരെ

ഗ്രോസ് ഐലറ്റ് (സെന്റ് ലൂസിയ): അഫ്ഗാനിസ്താനെതിരായ അപ്രതീക്ഷിത തോല്‍വിയില്‍ ഞെട്ടിയ ആസ്‌ട്രേലിയ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ മൂന്നാം മത്സരത്തില്‍ ഇന്ന് ഇന്ത്യയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് റണ്‍റേറ്റിലും ബഹുദൂരം മുന്നിലുള്ള രോഹിത് ശര്‍മയും സംഘവും സെമി ഫൈനല്‍ ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍, അഫ്ഗാനോട് തോറ്റതോടെ ഓസീസിന്റെ കാര്യം പരുങ്ങലിലാണ്. ഇതോടെ മിച്ചല്‍ മാര്‍ഷിനും സംഘത്തിനും ഇന്നത്തെ കളി ജീവന്മരണ പോരാട്ടമായി മാറിയിട്ടുണ്ട്. ഇന്ത്യക്ക് നാലും ഓസീസിനും അഫ്ഗാനും രണ്ട് വീതവും പോയന്റാണുള്ളത്. Also […]

സഞ്ജു ടി20 ലോകകപ്പിന്, രോഹിത് ക്യാപ്റ്റന്‍; പതിനഞ്ചംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ്: 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചു. രോഹിത് ശര്‍മയാണ് ടീം ക്യാപ്റ്റന്‍. ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍. ഋഷഭ് പന്താണ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പര്‍. സൂപ്പര്‍താരം വിരാട് കോലിക്ക് പുറമെ യശസ്വി ജെയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ എന്നിവരും ടീമിലിടം നേടി. ഓള്‍റൗണ്ടര്‍മാരായി പാണ്ഡ്യയ്‌ക്കൊപ്പം രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമാണുള്ളത്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ ബൗളിംഗ് […]

എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി

കൊച്ചി: എറണാകുളം കുമ്പളങ്ങിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവര്‍ക്കാണു പരിക്കേറ്റത്. Also Read ;ഇന്ത്യക്ക് അഭിമാനമായി ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ്്; കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍ കോണ്‍ഗ്രസ് അനുകൂലികളാണ് മര്‍ദനത്തിന് പിന്നിലെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ ആരോപിച്ചു. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ പ്രസംഗിക്കരുത് എന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നു ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു. മര്‍ദനമേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. […]