January 24, 2026

ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്റോമെക്സിക്കോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനായിരുന്നു എമര്‍ജന്‍സി എക്സിറ്റ് തുറന്ന് വിമാനത്തിന്റെ ചിറകില്‍ കയറി നിന്നത്. എഎം672 എന്ന ഫ്‌ലൈറ്റിലാണ് സംഭവമുണ്ടായത്. പുറപ്പെടാന്‍ നാല് മണിക്കൂറോളം വൈകിയതോടെ അസഹനീയമായ അവസ്ഥയിലായി എന്നാണ് യാത്രക്കാര്‍ പറഞ്ഞത്. വെള്ളം പോലും ഇല്ലാതെ പലരും ബോധം നഷ്ടമാകുന്ന അവസ്ഥയിലെത്തി. വിമാനത്തിലുള്ള എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് യാത്രക്കാരന്‍ പ്രതിഷേധത്തിലേക്ക് കടന്നതെന്ന് സഹയാത്രികര്‍ പറഞ്ഞു. ഇയാള്‍ക്ക് […]