‘തമിഴ്‌നാടിന്റെ സഹോദരിമാര്‍ക്ക്, എന്നും കൂടെയുണ്ടാകും ‘; വിദ്യാര്‍ത്ഥിനികള്‍ക്ക് കത്തുമായി നടന്‍ വിജയ്

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വന്തം കൈപ്പട കൊണ്ട് കത്തെഴുതി നടന്‍ വിജയ്. ‘തമിഴ്നാടിന്റെ സഹോദരിമാര്‍ക്ക്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച കത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം അവരുടെ സഹോദരനെപോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്‌നാട് സൃഷ്ടിക്കാന്‍ ഒപ്പമുണ്ടാകുമെന്നും വിജയ് കത്തില്‍ എഴുതി. കൂടാതെ ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു. Also Read ; നടന്‍ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക […]

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു, 18 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

ചെന്നൈ: തമിഴ്‌നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന 18 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചത് കോട്ടയം സ്വദേശികളാണ്. കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബീഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. ഷാജി പി ഡി എന്നയാള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് […]

തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കം; കൃഷ്ണഗിരിയില്‍ നിരവധി ബസുകളും കാറുകളും ഒലിച്ചുപോയി

കോയമ്പത്തൂരിനു സമീപം കൃഷ്ണഗിരിയിലെ ഉത്തംഗരൈയില്‍ തടാകം പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ബസുകളും കാറുകളും ഒലിച്ചുപോയി. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈ ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് തടാകത്തിലെ ജലം കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്. Also Read; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തീരുമാനമായില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും കനത്ത മഴയെ തുടര്‍ന്ന് ഉത്തംഗരൈ മേഖലയില്‍ ജലനിരപ്പ് നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമായി. ഉത്തംഗരൈ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള തടാകത്തിലെ ജലനിരപ്പുയര്‍ന്ന് പുറം ബാന്‍ഡ് തകരുകയും […]

തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍ ; 3.8 ഗ്രാം കൊക്കെയ്‌നും 1 ലക്ഷം രൂപയും കണ്ടെടുത്തു

ചെന്നൈ: തമിഴ്‌നാട് മുന്‍ ഡിജിപി രവീന്ദ്രനാഥിന്റെ മകന്‍ അരുണ്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍. ചെന്നൈയിലെ നന്ദമ്പാക്കത്ത് നിന്നാണ് അരുണിനെ അറസ്റ്റ് ചെയ്തത്. അരുണിനൊപ്പം നൈജീരിയന്‍ പൗരന്‍മാരായ രണ്ട് പേരും ഉണ്ടായിരുന്നു. ഇവരില്‍ നിന്നും ലഹരിമരുന്നിന് പുറമെ 1 ലക്ഷം രൂപയും 2 ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. Also Read ; ‘സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥി’ : വെള്ളാപ്പള്ളി നടേശന്‍ 40കാരനായ അരുണിനൊപ്പം 42 കാരനായ എസ് മേഗ്ലാന്‍, 39കാരനായ ജോണ്‍ എസി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. 3.8 ഗ്രാം കൊക്കെയ്‌നാണ് […]

വാരിയെല്ലിനു പൊട്ടല്‍ , കഴുത്തില്‍പാടുകള്‍ ദുരൂഹതകള്‍ ഒഴിയാതെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുടെ മരണം ; അന്വേഷണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം

തൃശൂര്‍: വലപ്പാട് സ്വദേശിനിയായ ശ്രുതി കാര്‍ത്തികേയന്‍ മരണപ്പെട്ടിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.ബംഗളൂരുവില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് തമിഴ് നാട്ടിലെ ഈറോഡില്‍ ദുരൂഹ സാഹചര്യത്തിലാണ് ശ്രുതി മരണപ്പെട്ടത്. 2021 ഓഗസ്റ്റ് 17നാണ് ശ്രുതി മരണപ്പെട്ടത്.വലപ്പാട് പള്ളിപ്പുറം തറയില്‍ കാര്‍ത്തികേയന്റെയും കൈരളിയുടെയും മകളാണു ശ്രുതി. Also Read ; സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും, പ്രേമത്തിലെ നീര്‍പാലം ജലസേചന വകുപ്പ് അടച്ചു വിഷം ഉള്ളില്‍ചെന്ന നിലയിലാണ് മരണമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വാരിയെല്ല് പൊട്ടിയതായും കഴുത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. […]

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം; സഫലമായത് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം

ചെന്നൈ: വര്‍ഷങ്ങള്‍നീണ്ട പോരാട്ടത്തിനൊടുവില്‍ തമിഴ്‌നാട്ടില്‍ 100 ദളിത് കുടുംബങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിച്ചു. പുതുക്കോട്ട ജില്ലയിലെ കുളവായ്പട്ടി ഗ്രാമത്തിലുള്ള ഭഗവതി അമ്മന്‍ ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം ദളിത് കുടുംബാംഗങ്ങള്‍ ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിനുള്ളില്‍ പൊങ്കല്‍ പാചകം ചെയ്യല്‍, കരഗം ചുമക്കല്‍ ഉള്‍പ്പടെയുള്ള ചടങ്ങുകളും നടത്തി. പിന്നാക്ക വിഭാഗക്കാര്‍ക്ക് വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു. പലതവണ ദളിത് കുടുംബാംഗങ്ങള്‍ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേല്‍ജാതിക്കാര്‍ ഇവരെ അകറ്റിനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ജില്ലാ ഭരണകൂടവും ഗ്രാമസഭയിലെ പ്രധാനികളും നിരന്തരം ഇടപെട്ട് ചര്‍ച്ച […]

അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളന്‍ ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടു; മോഷ്ടിച്ചത് ഒന്നരപവന്‍

ചെന്നൈ: വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളന്‍ മോഷ്ടിച്ച സാധനങ്ങള്‍ ഒരുമാസത്തിനകം തിരികെ നല്‍കുമെന്ന് ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടു. ചെന്നൈയിലാണ് സംഭവം. ജൂണ്‍ പതിനേഴിന് ചെന്നൈയിലുള്ള മകനെ കാണാനായി ഇരുവരും പോയപ്പോഴാണ് മേഘനാപുരത്തെ വീട്ടില്‍ മോഷണം നടന്നത്. Also Read; വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ജോലിക്ക് പോകാന്‍ ഇറങ്ങിയ യുവാവിന് ഗുരുതരപരിക്ക് തിരികെ എത്താന്‍ വൈകുന്നതുകൊണ്ട് വീടും പരിസരവും വൃത്തിയാക്കാന്‍ ജോലിക്കാരിയായ സെല്‍വിയെ ഏല്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 26ന് ജോലിക്കാരി എത്തിയപ്പോള്‍ വീടിന്റെ […]

തമിഴ്‌നാട്ടില്‍ മഴകുറഞ്ഞു ; കേരളത്തില്‍ പച്ചക്കറിവില റെക്കോര്‍ഡ് കുതിപ്പില്‍ , തക്കാളി സെഞ്ച്വറി കടന്നു, ഇഞ്ചി 250 രൂപ

തിരുവനന്തപുരം : സംസ്ഥാനത്തെ പച്ചക്കറിവില റെക്കോര്‍ഡ് കുതിപ്പില്‍.തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു.എറണാകുളത്ത് തക്കാളി കിലോയ്ക്ക് 100 രൂപയും കോഴിക്കോട് 82 രൂപയുമാണ്.തക്കാളി സെഞ്ച്വറി കടന്നാലും കൂട്ടത്തില്‍ കേമന്‍ ഇഞ്ചി തന്നെ. ഇഞ്ചി കിലോയ്ക്ക് 250 രൂപയാണ് എറണാകുളത്ത് വില. കൂടാതെ 25 രൂപ ഉണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലെത്തി. ബീന്‍സിന് 160 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. Also Read ; കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചു ; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങി, ആറ്മാസമായി […]

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍; പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്നാവശ്യം

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. നൂറിലധികം വിഷമദ്യ കേസുകളില്‍ പ്രതിയായ ചിന്നദുരൈയാണ് കടലൂരില്‍ നിന്നും പിടിയിലായത്. ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. Also Read  ;മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും; സ്വീകരണമൊരുക്കാന്‍ ആം ആദ്മി പാര്‍ട്ടി ദുരന്തം നടുക്കിയ കരുണാപുരം കോളനിയില്‍ വ്യാജ മദ്യ വില്‍പന വ്യാപകമായതോടെ സിസിടിവി സ്ഥാപിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മദ്യവില്‍പ്പന നടത്തുന്ന സംഘം അവ നശിപ്പിക്കുകയായിരുന്നു. പൊലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും കള്ളാക്കുറിച്ചിക്കാര്‍ പറഞ്ഞു. പുതിയ […]

തമിഴ്നാടിനെ നടുക്കി കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി, 70ല്‍ അധികം പേര്‍ ചികിത്സയില്‍, മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി

ചെന്നൈ: തമിഴ്നാടിനെ നടുക്കി കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി. 70ല്‍ അധികം പേര്‍ ചികിത്സയിലാണ്. അതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ സിബി-സിഐഡി അന്വേഷണം ആരംഭിക്കും. Also Read ; സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് പരിക്ക്; ചിത്രം പങ്കുവെച്ച് താരം ഫൊറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്. ഗോവിന്ദരാജ് എന്നയാളില്‍ […]