October 26, 2025

തെലങ്കാനയിലെ വനമേഖലയില്‍ പോലീസുമായി ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബംഗളൂരു: തെലങ്കാനയിലെ വനമേഖലയില്‍ മാവോയിസ്റ്റുകളും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചല്‍പ്പാക്ക് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടു. ഒരാഴ്ച മുന്‍പ് പോലീസിന് വിവരം നല്‍കി എന്ന് പറഞ്ഞ് ഈ മേഖലയില്‍ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. സ്ഥലത്ത് നിന്ന് വന്‍ ആയുധ ശേഖരവും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. Also Read; തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി

ബൊക്ക എത്താന്‍ വൈകി, ഗണ്‍മാന്റെ മുഖത്തടിച്ച് മന്ത്രി

ഹൈദരാബാദ്: ഉദ്ഘാടന വേദിയില്‍ ബൊക്ക എത്താന്‍ വൈകിയതിന് ഗണ്‍മാന്റെ മുഖത്തടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി. ആള്‍ക്കൂട്ടത്തിനിടയില്‍ വേദിയില്‍ വച്ച് പരസ്യമായാണ് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി ഗണ്‍മാന്റെ മുഖത്തടിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയായ തലസാനി ശ്രീനിവാസ് യാദവിന് ജന്മദിനാശംസകള്‍ നേരാനായി ബൊക്ക നല്‍കാത്തതിന്റെ പേരില്‍ ഗണ്‍മാന്റെ മുഖത്തടിച്ചത്. Join with metro post:മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്നാല്‍ വേദിയിലുള്ള […]