November 21, 2024

സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍: ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു

കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാ സേന. ഓപ്പറേഷന്‍ ഗുഗല്‍ധാര്‍ എന്ന പേരില്‍ ഇന്നലെ മുതല്‍ നടത്തുന്ന തിരച്ചിലിന് പിന്നാലെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരരെ വധിച്ച കാര്യം ശനിയാഴ്ച രാവിലെയോടെ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. Also Read; കെ സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഉള്‍പ്പെട്ട ആറ് പേരും കുറ്റ വിമുക്തര്‍ കുപ് വാരയിലെ ഗുഗല്‍ധറില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും […]

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദ് ഉള്‍പ്പെടെ എട്ട് ഭീകരരെ സൈന്യം വധിച്ചു

ഡല്‍ഹി: ജമ്മു കാശ്മീരില്‍ കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരം. ശനിയാഴ്ച മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരമുള്ളത്. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. Also Read ; പ്ലാസ്റ്റിക് ബോളുകളില്‍ സ്‌ഫോടക വസ്തു; മുംബൈയിലെ സെന്‍ഡ്രല്‍ ജയിലില്‍ സ്‌ഫോടനം ശനിയാഴ്ച ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു […]

കളമശ്ശേരി സ്‌ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: കളമശ്ശേരിയിലെ യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്ഫോടനം ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഫോടനം നടന്ന ഹാളും പരിസരവും പോലീസ് സീല്‍ ചെയ്തു. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഇതിനിടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് പോലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന എഡിജിപി എം ആര്‍ അജിത് കുമാറും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. Join with metro post: വാർത്തകളറിയാൻ Metro […]

ഇന്ത്യ നോട്ടമിട്ടിരുന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജയ്‌ഷെ തീവ്രവാദി ഷാഹിദ് ലത്തീഫ് (41) പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലെ ഒരു പള്ളിയില്‍ വെച്ചാണ് ഷാഹിദ് ലത്തീഫ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ പ്രധാനികളില്‍ ഒരാളായ ഷാഹിദ് ലത്തീഫ് 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക്‌ചെയ്ത കേസില്‍ പ്രതിയാണ്. Also Read; അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത് ഷാഹിദ് 2010 മുതല്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് തിവ്രവാദികളുടെ പട്ടികയിലുണ്ട്. […]