January 15, 2026

തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ കയത്തില്‍പ്പെട്ട് മുങ്ങിമരിച്ചു

തിരുവന്തപുരം: വിഴിഞ്ഞം വവ്വാമൂല കായലില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികളായ മണക്കാട് സ്വദേശി മുകുന്ദന്‍ ഉണ്ണി (19) വിഴിഞ്ഞം സ്വദേശി ലിബിനോ (19) വെട്ടുകാട് സ്വദേശി ഫെര്‍ഡിനാന്‍ (19) എന്നിവരാണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. അവധിയാഘോഷിക്കാനെത്തിയ സുഹൃത്തുക്കളായ നാലംഗ സംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഒരാള്‍ രക്ഷപ്പെട്ടു, ബാക്കി മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കായലില്‍ മണല്‍ എടുത്ത ഭാഗത്തെ കയത്തില്‍പ്പെട്ടാണ് അപകടണം. Join with metro post :വാർത്തകളറിയാൻ Metro […]

കാനത്തിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും സ്വകാര്യ വിമാനം വഴിയാണ് മൃതദേഹം എത്തിച്ചത്. പട്ടം പിഎം സ്മാരകത്തില്‍ രണ്ട് മണിവരെയാണ് പൊതുദര്‍ശനം നടത്തുക. ശേഷം ഉച്ചയോടെ റോഡ് മാര്‍ഗം വിലാപ യാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. Also Read; സിനിമാനടനായ ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മാണം സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടില്‍ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11 മണിക്കാണ് സംസ്‌കാരം. […]

തിരുവനന്തപുരം ദുരിതം വിതച്ച്‌ കനത്തമഴ; വീടുകളില്‍ വെള്ളം കയറി

തിരുവനന്തപുരം: തലസ്ഥാനത്ത് തോരാതെ കനത്ത മഴ തുടരുന്നു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. തലസ്ഥാന നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്. ചാക്ക, ഗൗരീശപട്ടം, വെള്ളായണി, പാറ്റൂര്‍, കണ്ണമ്മൂല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പാറ്റൂര്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല പ്രദേശങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. മലയോരമേഖലയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 ക്കു സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. […]

ഹരിദാസനും ബാസിത്തും തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിലെ പ്രതി ബാസിതിന്റെ മൊഴി പുറത്ത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ ആണെന്നാണ് ബാസിതിന്റെ മൊഴി. ഏപ്രിൽ പത്തിനാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് അഖിൽ മാത്യുവിന് ഡോക്ടർ നിയമനത്തിനായി സെക്രട്ടേറിയറ്റിന് സമീപത്തുവച്ച്‌ ഒരു ലക്ഷം രൂപ കോഴ നൽകിയെന്ന് ഹരിദാസൻ ആരോപിച്ചത്. ആ ദിവസങ്ങളിലാണ് ബാസിതും ഹരിദാസനും എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ താമസിച്ചത്. Also Read; ദീർഘ ദൂര ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത്: പരീക്ഷണത്തിനൊരുങ്ങി റെയിൽവേ കൊടുങ്ങല്ലൂർ എംഎൽഎ […]