തൃശൂര്‍ പൂരത്തിന്റെ പൊലിമ നഷ്ടപ്പെടുത്തിയത് കമ്മീഷണര്‍ തന്നെ; കെ മുരളീധരന്‍, സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണം
തൃശ്ശൂര്‍: തൃശൂര്‍ പൂരം കുളമാക്കിയത് പോലീസാണെന്ന് യുഡ്എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. പൂരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉണ്ടായ പരാതിയില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക്, അസി. കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ സ്ഥലമാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. നിലവിലെ അന്വേഷണം പര്യാപ്തമല്ലെന്നും കമ്മീഷണര്‍ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്ന അറിയേണ്ടതുണ്ടെന്നും അതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. Also Read ; ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































