November 21, 2024

തൃശൂര്‍ – കുന്നംകുളം റോഡുപണി അറിയാന്‍ സൈക്കിളില്‍ യാത്ര ചെയ്ത് കളക്ടര്‍

തൃശൂര്‍ : റോഡിലെ ദുരവസ്ഥ മനസിലാക്കി ശാശ്വത പരിഹാരം നിര്‍ദേശിക്കാന്‍ നേരിട്ടിറങ്ങി തൃശൂര്‍ ജില്ലാ കളക്ടര്‍. തൃശൂര്‍ – കുന്നംകുളം റൂട്ടിലെ റോഡുപണിയുടെ നിലവിലെ അവസ്ഥ നേരിട്ട് മനസിലാക്കാന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സൈക്കിളില്‍ നേരിട്ടെത്തിയത്. അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷന്‍ മുതല്‍ ചൂണ്ടല്‍ വരെയും തിരികെയുമായി 40 കിലോമീറ്ററോളമാണ് കളക്ടര്‍ സൈക്കിളില്‍ സഞ്ചരിച്ചത്. തൃശൂര്‍ സൈക്ലേഴ്‌സ് ക്ലബ് പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ യാത്ര ക്ലബ് പ്രസിഡന്റ് കിരണ്‍ ഗോപിനാഥ്, സെക്രട്ടറി ഡാനി വറീത്, ട്രഷറര്‍ സനോജ് പാമ്പുങ്ങല്‍ എന്നിവരുടെ […]

മഴ കനക്കും ; തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

തൃശൂര്‍ : ജില്ലയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നാളെ അവധി പ്രഖ്യാപിച്ചു. മഴയും കാറ്റും വെള്ളക്കെട്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ജില്ലയിലെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ സ്‌കൂളുകള്‍ പലതും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. Also Read ; ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയത് കാട്ടാനക്ക് മുമ്പില്‍; രക്ഷപ്പെട്ട ആശ്വാസത്തില്‍ സുജാതയും കുടുംബവും അംഗണവാടികള്‍,നഴ്‌സറികള്‍,കേന്ദ്രീയ വിദ്യാലയങ്ങള്‍,സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സ്‌കൂളുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍,ട്യൂഷന്‍ സെന്ററുകള്‍,വിദ്യാര്‍ത്ഥികള്‍ താമസിച്ചു […]

അര്‍ജുന്‍ പാണ്ഡ്യന്‍ ഇനി തൃശൂര്‍ കലക്ടര്‍

തിരുവനന്തപുരം: ലേബര്‍ കമ്മീഷണര്‍ ആയിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ ജില്ലാ കലക്ടറായി നിയമിച്ചു. ലേബര്‍ കമ്മിഷണറുടെ അധികചുമതല വീണാ മാധവനു നല്‍കി. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണ് അര്‍ജുന്‍ പാണ്ഡ്യന്റെ പുതിയ നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി തസ്തികയില്‍ കൃഷ്ണ തേജയെ നിയമിക്കുന്നതിനു വേണ്ടിയായിരുന്നു കേഡര്‍ മാറ്റം. Also Read ; KSEB യില്‍ ജോലി അവസരം; ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം ഇടുക്കി […]