രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? ചോദ്യമുന്നയിച്ച് വിഎസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും ആവര്‍ത്തിച്ച് വി എസ് സുനില്‍ കുമാര്‍. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരനഗരിയില്‍ നിയമം ലംഘിച്ചുള്ള സുരേഷ് ഗോപിയുടെ യാത്ര പൂരം അട്ടിമറിക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? അക്രമിച്ച വിവരം ജനങ്ങളോട് പറയാതെ മറച്ചുവെച്ചത് അത് നുണയായതിനാലാണ്. സിസിടിവി അടക്കം […]

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ തുടങ്ങിയില്ല

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ അന്വേഷണം തുടങ്ങിയില്ല. മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവ് ഈ മാസം 5ന് പുറത്തിറങ്ങിയെങ്കിലും പ്രത്യേക സംഘത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. സര്‍ക്കാര്‍ തന്നെ ചില ഉദ്യോഗസ്ഥരെ നിര്‍ദ്ദേശിച്ചതായും വിവരമുണ്ട്. പൂരം അട്ടിമറിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിലും ആശയക്കുഴപ്പം തുടരുകയാണ്. Also Read; തൃശൂര്‍ കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം പൂരം കലക്കലില്‍ തൃതല […]

തൃശൂര്‍ പൂരം കലക്കല്‍ ; പൂരത്തില്‍ 8 വീഴ്ചകള്‍ ഉണ്ടായി, സുരേഷ് ഗോപിക്ക് ആക്ഷന്‍ ഹീറോ പരിവേഷം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്. തൃശൂര്‍ പുരത്തിനിടെ സംഘര്‍ഷം ഉണ്ടായപ്പോള്‍ രക്ഷകനായി ആക്ഷന്‍ ഹീറോ വന്നുവെന്നും അതിനുള്ള അവസരം ഒരുക്കിയെന്നും തൃശൂര്‍ പൂരത്തില്‍ 8 വീഴ്ചകള്‍ ഉണ്ടായെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയെ സംരക്ഷിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. Also Read ; ‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പന്‍’ നാക്കുപിഴയില്‍ ക്ഷമ ചോദിച്ച് പി വി അന്‍വര്‍ തൃശൂര്‍ പൂരം മുന്നൊരുക്കങ്ങളില്‍ […]

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ലോബി; സിബിഐ അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം

തൃശ്ശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സത്യം പുറത്തുവരുന്നതിന് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം. പൂരം അലങ്കോലപ്പെടുത്താന്‍ ലോബി പ്രവൃത്തിക്കുന്നുണ്ടെന്നും വിദേശ ഫണ്ടിങ് നടക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു. Also Read ; അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം, ശ്രുതിക്ക് സര്‍ക്കാര്‍ ജോലി : മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ വെറുതെ ഒരു അന്വേഷണം പ്രഖ്യാപിച്ചാല്‍ കുറ്റക്കാരാരാണെന്ന് അറിഞ്ഞാല്‍ പോലും കോസെടുക്കുകയോ ഇത്തരം പ്രവണത […]

അജിത്കുമാറിനെ മാറ്റിയേക്കില്ല, തൃശൂര്‍പൂരം വിവാദത്തില്‍ ത്രിതല അന്വേഷണം

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റാതെ സര്‍ക്കാര്‍. തല്‍ക്കാലം എഡിജിപിയെ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തതായാണ് വിവരം. Also Read ; കാട്ടുകുരങ്ങ്‌ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ് ; സുധാകരന്റേത് സെല്‍ഫ് ഗോളാണ്, പ്രതികരിച്ചത് കണ്ണാടി നോക്കി അതേസമയം തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൂരം കലക്കലില്‍ എഡിജിപിയുടെ വീഴ്ച സംസ്ഥാന പോലീസ് […]

തൃശൂര്‍ പൂരം വിവാദം ; ജുഡീഷ്യല്‍ അന്വേഷണം വേണം, ഇപ്പോള്‍ നടക്കുന്നത് കള്ളക്കളിയാണ് : രമേശ് ചെന്നിത്തല

കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടക്കുന്നത് കള്ളക്കളിയാണ്. ജനരോഷം കാരണമാണ് ഇപ്പോള്‍ അന്വേഷണം പോലും പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. Also Read ; എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന തീരുമാനം എടുക്കേണ്ടത് മുകേഷ് ; നിലപാട് വ്യക്തമാക്കി പി കെ ശ്രീമതി ഇപ്പോള്‍ നടക്കുന്നത് കള്ളനും പൊലീസും കളിയാണ്. അന്വേഷണത്തില്‍ […]

തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, നടപ്പിലാക്കിയത് അജിത് കുമാര്‍ : കെ മുരളീധരന്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ മുരളീധരന്‍. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചതെന്നും ഇതാണ് അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കാത്തതെന്നും മുരളീധരന്‍ ആരോപിച്ചു. Also Read ; ‘എന്റെ സിനിമാ സെറ്റിലാണോ ഇത്തരമൊരു സംഭവമുണ്ടായതെന്ന് മോഹന്‍ലാല്‍ വിളിച്ചു ചോദിച്ചു : നടി രാധിക ശരത്കുമാര്‍’ ഏപ്രില്‍ 16 രാത്രിയാണ് പൂരം അലങ്കോലമാക്കിയത്. പിറ്റേ ദിവസം ഏപ്രില്‍ 17ന് രാവിലെ തന്നെ ഇക്കാര്യം താന്‍ മാധ്യമങ്ങളോട് പറഞ്ഞതാണ്. പൂരം കലക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ […]

ആനയെഴുന്നള്ളിപ്പ് വിവാദ സര്‍ക്കുലര്‍ തിരുത്തി വനം വകുപ്പ്; പുതിയ സര്‍ക്കുലര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് വനം വകുപ്പ് പരറത്തിറക്കിയ സര്‍ക്കുലര്‍ തിരുത്തി വനം വകുപ്പ്. ആനകളുടെ എഴുന്നള്ളപ്പുമായി ബന്ധപ്പെട്ട് ഇറക്കിയ നിയന്ത്രണങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചത്. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശവും പിന്‍വലിച്ചു. ആനകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.തിരുത്തിയ സര്‍ക്കുലര്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. Also Read ; അടച്ചിട്ട വീട്ടിലെ 350 പവന്‍ സ്വര്‍ണം കവര്‍ന്നത് ആസൂത്രിതം; സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നേരത്തെ വനം […]