December 3, 2025

നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചു ; കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ. തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി നല്‍കിയത്. Also Read ; അങ്കമാലിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ് പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത്.ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തുന്നതിന്റെ […]

തൃശൂര്‍ പൂരം കലക്കിയത് യാദൃശ്ചികമല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെ ഗൂഡാലോചനകള്‍ നടന്നു : വി എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: തൃശൂര്‍ പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്ന് ആവര്‍ത്തിച്ച് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. പൂര കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. എന്നിട്ട് 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്. എന്നാല്‍ അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. അതേസമയം […]

തൃശൂര്‍ പൂരത്തിന്റെ പൊലിമ നഷ്ടപ്പെടുത്തിയത് കമ്മീഷണര്‍ തന്നെ; കെ മുരളീധരന്‍, സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണം

തൃശ്ശൂര്‍: തൃശൂര്‍ പൂരം കുളമാക്കിയത് പോലീസാണെന്ന് യുഡ്എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ എം പി. പൂരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉണ്ടായ പരാതിയില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോക്, അസി. കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ സ്ഥലമാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. നിലവിലെ അന്വേഷണം പര്യാപ്തമല്ലെന്നും കമ്മീഷണര്‍ എന്തെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്ന അറിയേണ്ടതുണ്ടെന്നും അതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്. Also Read ; ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയുടെ ഹര്‍ജി […]

നാല് മണിക്കൂര്‍ വൈകി; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വൈകി ആരംഭിച്ച തൃശൂര്‍ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്പാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നു. Also Read; മരുഭൂമിയില്‍ പെയ്ത ദുരിതമഴയില്‍ നിന്ന് ഗള്‍ഫ് ജനത വേഗം കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും നാല് മണിക്കൂര്‍ വൈകി ഏഴുമണിയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി. പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. […]

തൃശ്ശൂര്‍ പൂരം; രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍കാലിക സ്റ്റോപ്പിന് അനുവാദം

തൃശ്ശൂര്‍:  തൃശ്ശൂര്‍ പൂരം പ്രമാണിച്ച് രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍കാലിക സ്റ്റോപ്പ് അനുവദിച്ചു. പരശുറാം എക്സ്പ്രസ് (16649/ 16650), എറണാകുളം -കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ്സ് (16305, 16306) എന്നീ ട്രെയിനുകള്‍ക്കാണ് ഏപ്രില്‍ 19, 20 തീയ്യതികളില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചത്. Also Read ;ജാഗ്രത ; അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത പൂരം ദിവസം വൈകീട്ട് മുതല്‍ അടുത്ത ദിവസം രാവിലെ വരെ തൃശ്ശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ […]

കണ്ണിനാനന്ദമായി പൂരനഗരിയിലെ ആനച്ചമയ പ്രദര്‍ശനം

തൃശൂര്‍: പൂരത്തോടനുബന്ധിച്ചുള്ള വര്‍ണാഭമായ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയത്തിന് തുടക്കമായി.ആനപ്പുറത്തേറാന്‍ കാത്തിരിക്കുന്ന വ്യത്യസ്തമായ കുടകള്‍, വേനല്‍ സൂര്യനില്‍ കൂടുതല്‍ തിളങ്ങാന്‍ അണിഞ്ഞൊരുങ്ങിയ നെറ്റിപ്പട്ടങ്ങള്‍, ഒട്ടേറെ പീലിക്കണ്ണുകള്‍ ചേര്‍ത്തൊരുക്കിയ ആലവട്ടങ്ങള്‍,കാറ്റില്‍ പാറാന്‍ ഒരുങ്ങി നില്‍ക്കുന്ന വെഞ്ചാമരങ്ങള്‍ എന്നിവയും ആനയാഭരണങ്ങളുടെ ശേഖരവുമായാണ് ഇത്തവണത്തെ ആനച്ചമയ പ്രദര്‍ശനത്തിന് തുടക്കമായിരിക്കുന്നത്.തിരുവമ്പാടിയുടെ ചമയ പ്രദര്‍ശനം ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഹാളിലും, പാറമേക്കാവിന്റേത് സ്വരാജ് റൗണ്ടിലെ ക്ഷേത്ര അഗ്രശാലയിലുമാണ്. ഇന്ന് രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ് ചമയ പ്രദര്‍ശനം ഉണ്ടായിരിക്കുക.വേനല്‍ ചൂടിനെ പോലും വകവെക്കാതെ […]

സുരക്ഷയില്‍ അടിമുടി മാറ്റം; തിരക്ക് നിയന്ത്രണം കടുകട്ടി, കുടമാറ്റത്തിന് ജനങ്ങളെ പ്രത്യേകം ക്രമീകരിക്കും

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇതുവരെ കാണാത്തത്ര സുരക്ഷയൊരുക്കി കേരളാ പോലീസ്.കുടമാറ്റ സമയത്ത് എങ്ങനെ ജനത്തെ വടം കെട്ടി നിയന്ത്രിക്കാം, വടം അഴിച്ചുമാറ്റി പൂരപ്രേമികളെ എങ്ങനെ പ്രവേശിപ്പിക്കണം തുടങ്ങിയവയെല്ലാം സേനാംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു. തൃശൂര്‍ ജില്ലാ കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ നടത്തി. തെക്കേഗോപുരനടയിലും പരിസര പ്രദേശങ്ങളിലും പോലീസ് കണ്‍ട്രോള്‍ റൂമിലുമായി ഡ്യൂട്ടിക്ക് വിന്യസിപ്പിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി 2 മണിക്കൂറോളമാണ് ട്രയല്‍ റണ്‍ നടത്തിയത്. Also read ; പൂര ലഹരിയിലേക്ക് തൃശൂര്‍; […]

പൂര ലഹരിയിലേക്ക് തൃശൂര്‍; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂര വിളംബരം

തൃശ്ശൂര്‍: സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞതോടെ പൂര ലഹരിയിലേക്ക് കടന്ന് തൃശൂര്‍. ഇന്ന് പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. Also Read ; ചെണ്ടകൊണ്ടി പ്രചാരണത്തിന് ഇറങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി; പൂരനഗരിയില്‍ പെണ്‍ പൂരമൊരുക്കി മഹിളാ കോണ്‍ഗ്രസ് രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ ശ്രീമൂലസ്ഥാനത്ത് എത്തും വടക്കുംനാഥന്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് വലം വച്ച് […]

തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍; പൂരത്തിന് ആനയെ വിടില്ലെന്ന് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍.

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ. വനംവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പ്രതിഷേധിച്ചാണ് തീരുമാനം. വനംവകുപ്പിൻ്റെ ഡോക്ടർമാരുടെ പരിശോധനയുണ്ടെങ്കിൽ ആനകളെ വിടില്ലെന്നാണ് എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ്റെ നിലപാട്. പുതിയ ഉത്തരവിൽ കടുത്ത നിയമങ്ങളാണുള്ളതെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചു. അസോസിയേഷൻ്റെ പക്കൽ അറുപത് ആനകളുണ്ടെന്നും എലഫൻ്റ് ഓണേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി കെ എസ് ശ്രീജിത്ത് വ്യക്തമാക്കി. Also Read ; കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ 3712 ക്ലാര്‍ക്ക് ഒഴിവുകള്‍ ; SSC CHSL വിജ്ഞാപനം വന്നു […]

തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന് പാറമേക്കാവും. Also Read ; മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല ഇദ്ദേഹത്തിനായിരുന്നു. നഗരം കനത്ത പൊലീസ് […]

  • 1
  • 2