October 18, 2024

ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും; നാളെ മുതല്‍ സന്ദര്‍ശിക്കാം

കല്‍പ്പറ്റ: ബാണാസുര സാഗര്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍ തീരുമാനം. നാളെ മുതല്‍ ഇവിടേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ നാല് വരെയാണ് പ്രവര്‍ത്തന സമയം. സുരക്ഷിത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കണമെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളിലൂടെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ ടൂറിസ്റ്റ് സങ്കേതങ്ങള്‍ അടച്ചിട്ടിരിക്കുന്നത് കാരണം ജീവിതം പ്രതിസന്ധിയിലാക്കുന്നതായി നിരവധി ആളുകളാണ് പരാതിയുമായി മുന്നോട്ട് വന്നത്. ജനങ്ങളുടെ ജീവിത ദുരിതം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട വൈദ്യുതവകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ ഡാം തുറക്കാനുള്ള അനുകൂല […]

ഊട്ടി, കൊടൈക്കനാല്‍ യാത്രക്ക് ഇനി മുതല്‍ ഇ-പാസ് നിര്‍ബന്ധം

ചെന്നൈ : ഊട്ടി കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് ഇനി മുതല്‍ ഇ-പാസ് നിര്‍ബന്ധം. വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും നീലഗിരിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമാണ് മദ്രാസ് ഹൈക്കോടതി ഇ പാസ് നിര്‍ബന്ധമാക്കിയത്.മേയ് 7 മുതല്‍ ജൂണ്‍ 30 വരെയാണ് ഇതിന്റെ കാലയളവ്.ജസ്റ്റിസുമാരായ ഡി ഭരത ചക്രവര്‍ത്തി, എന്‍ സതീഷ് കുമാര്‍ എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഇ പാസ് അവതരിപ്പിച്ചത്.epass.tnega.org എന്ന വെബ്‌സൈറ്റ് വഴി ഇ പാസിന് രജിസ്റ്റര്‍ ചെയ്യാം.ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാണിജ്യ ടൂറിസ്റ്റ് വാഹനങ്ങളിലേ ഡ്രൈവര്‍മാര്‍ക്ക് ക്യൂ […]